ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്‍റെ രാജി അംഗീകരിച്ചു, തിരുവനന്തപുരം ഭദ്രാസനത്തിന്‍റെ ചുമതല ഏറ്റെടുത്ത് കാതോലിക്ക ബാവ

Published : Oct 09, 2025, 05:03 PM IST
Gabriel Mar Gregorios

Synopsis

ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്‍റെ രാജി അംഗീകരിച്ചു. തിരുവനന്തപുരം ഭദ്രാസനത്തിന്‍റെ ചുമതല കാതോലിക്ക ബാവ ഏറ്റെടുക്കുകയും ചെയ്തു.

കോട്ടയം: ഓർത്തഡോക്സ സഭ തിരുവനന്തപുരം ഭദ്രാസനാധിപനായിരുന്ന ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്‍റെ രാജി അംഗീകരിച്ചു. സഭാ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയാണ് രാജി അംഗീകരിച്ചത്. തിരുവനന്തപുരം ഭദ്രാസനത്തിന്‍റെ ചുമതല കാതോലിക്ക ബാവ ഏറ്റെടുക്കുകയും ചെയ്തു. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് വഹിച്ചിരുന്ന മറ്റ് ചുമതലകളും കാതോലിക്ക ബാവ ഏറ്റെടുത്തു.

കഴിഞ്ഞ ദിവസം ചേർന്ന സഭ മാനേജിങ്ങ് കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് സഭാ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക ബാവയ്ക്ക് രാജി കത്ത് നൽകിയത്. തിരുവനന്തപുരം ഭദ്രാസനാധിപന് പുറമെ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല, സഭ മിഷൻ ബോർഡ് ആൻഡ് സൊസൈറ്റി അധ്യക്ഷൻ തുടങ്ങിയ സ്ഥാനങ്ങളിൽ നിന്നും ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് സ്വയം ഒഴിഞ്ഞു. എന്നാൽ, എന്താണ് രാജിയ്ക്ക് പിന്നിലെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം