
തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിന് റോഡിൽ പാർക്കിങ് അനുവദിച്ച വിവാദ കരാർ റദ്ദാക്കി നഗരസഭ. പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി . എംജി റോഡിലാണ് 5,000 രൂപ പ്രതിമാസ വാടകയ്ക്ക് നഗരസഭ സ്വകാര്യ ഹോട്ടലിന് പാർക്കിംഗ് സ്ഥലം അനുവദിച്ചത്. ഇത് വിവാദമായതോടെയാണ് നടപടി റദ്ദാക്കി നഗരസഭ തലയൂരുന്നത്
റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറാണ് നിയമലംഘനം വ്യക്തമാക്കി റിപ്പോർട്ട് നഷകിയത്. അതേസമയം എം ജി റോഡിലെ പാർക്കിംഗ് ഏര്യ വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു നഗരസഭ ആദ്യം വിശദീകരിച്ചത് .
തിരുവനന്തപുരം നഗരസഭ റോഡ് വാടകക്ക് നൽകിയതിൽ വിവാദം, റിപ്പോർട്ട് തേടി മന്ത്രി റിയാസ്