തിയറ്റർ നടത്തിപ്പുകാരന് കുത്തേറ്റു; സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തർക്കമെന്ന് സൂചന, സംഭവം തൃശ്ശൂരിൽ

Published : Nov 21, 2025, 06:22 AM IST
thrissur stab

Synopsis

തൃശ്ശൂരിൽ രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിന് കുത്തേറ്റു. വെളപ്പായയിലെ വീടിന് മുൻപിൽ വെച്ചായിരുന്നു സംഭവം. ക്വട്ടേഷൻ ആക്രമണമാണെന്ന് പൊലീസ് അറിയിച്ചു.

തൃശ്ശൂർ: തൃശ്ശൂരിൽ തിയറ്റർ നടത്തിപ്പുകാരന് കുത്തേറ്റു. രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനാണ് കുത്തേറ്റത്. വെളപ്പായയിലെ വീടിന് മുൻപിൽ വെച്ചായിരുന്നു സംഭവം. വീടിന്റെ ​ഗേറ്റ് തുറക്കുന്നതിനായി കാറിൽ നിന്നിറങ്ങിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. മൂന്നംഗ ഗുണ്ടാ സംഘമാണ് സുനിലിനെ കുത്തിയത്. ഡ്രൈവർ അനീഷിനും വെട്ടേറ്റു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തർക്കമാണെന്ന് സൂചന. കാറിന്റെ ചില്ല് തകർത്തു. കാറിനകത്തിരുന്ന സുനിലിന്റെ കാലിനാണ് പരിക്ക്. ഡ്രൈവർ അനീഷിന്റെ കൈയിലും പരിക്കേറ്റിട്ടുണ്ട്. സംഭവം ക്വട്ടേഷൻ ആക്രമണമാണെന്ന് പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം