
തൃശൂർ: കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ മോഷണം. മഖ്ബറയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം മോഷണം പോവുകയായിരുന്നു. ഹബീബ് ഇബ്നു മാലിക്കിൻ്റെയും, ഖുമരിയ്യ ബീവിയുടെയും ഖബറിടമുള്ള മഖ്ബറയിലാണ് മോഷണം നടന്നത്. പള്ളിയുടെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന മൂവ്വായിരം രൂപ കവരുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത്. അതേസമയം, മോഷ്ടാവിൻ്റേതെന്ന് കരുതുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രാവിലെ പള്ളിയിലെത്തിയവരാണ് മോഷണവിവരം ആദ്യമറിഞ്ഞത്. സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam