സംഭവമറി‌ഞ്ഞത് ബന്ധുവീട്ടിൽ പോയ വീട്ടുകാർ തിരിച്ചെത്തിയപ്പോൾ; എല്ലാം മുറിക്കുള്ളിൽ വാരിവലിച്ചിട്ട് കവർച്ച

Published : Apr 28, 2024, 03:32 AM IST
സംഭവമറി‌ഞ്ഞത് ബന്ധുവീട്ടിൽ പോയ വീട്ടുകാർ തിരിച്ചെത്തിയപ്പോൾ; എല്ലാം മുറിക്കുള്ളിൽ വാരിവലിച്ചിട്ട് കവർച്ച

Synopsis

ബന്ധുവീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് അലമാരയിലെ സാധനങ്ങളെല്ലാം വാരിവലിച്ച് ഇട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ വീട് കുത്തിത്തുറന്ന് മോഷണം. പരശുവയ്ക്കൽ സ്വദേശി സന്തോഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയും അഞ്ച് പവൻ സ്വർണവുമാണ് മോഷണം പോയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ചയാണ് സന്തോഷും കുടുംബവും ബന്ധുവീട്ടിലേക്ക് പോയത്. ഇന്ന് രാവിലെ തിരിച്ചെത്തി. വീടിന്റെ മുൻവാതിൽ തുറന്ന് അകത്തെത്തിയപ്പോഴാണ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ വലിച്ച് നിലത്തേക്ക് ഇട്ട നിലയിൽ കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയും അഞ്ചു പവന്റെ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി മനസിലാക്കിയത്. മോഷ്ടാവ് എങ്ങനെ അകത്തേക്ക് പ്രവേശിച്ചു എന്ന കാര്യത്തിൽ ആദ്യം വ്യക്തതയില്ലായിരുന്നു. 

പിന്നീടുള്ള പരിശോധനയിലാണ് വീടിന്റെ പുരകുവശത്തെ ജനൽ കമ്പി വളച്ച നിലയിൽ കണ്ടത്. ജനലിലെ രണ്ട് കമ്പികൾ കൈകൊണ്ട് വളച്ച നിലയിലായിരുന്നു. ഇതുവഴിയാകാം മോഷ്ടാക്കൾ അകത്തു പ്രവേശിച്ചതെന്നാണ് പൊലീസിന്റെയും നിഗമനം. പാറശ്ശാല പൊലീസും വിരലടയാള വിദഗ്ദരും സന്തോഷിന്റെ വീട്ടിലെത്തി പരിശോധന നടത്തി. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ഉൾപ്പെടെ ശേഖരിച്ചാണ് അന്വേഷണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ