നെയ്യാറ്റിന്‍കരയിലെ ജ്വല്ലറിയില്‍ സ്കൂൾ യൂണിഫോമിലെത്തിയ യുവതി 21 ,000 രൂപ കവര്‍ന്നു

Published : Mar 09, 2022, 11:29 PM ISTUpdated : Mar 10, 2022, 07:00 AM IST
നെയ്യാറ്റിന്‍കരയിലെ ജ്വല്ലറിയില്‍ സ്കൂൾ യൂണിഫോമിലെത്തിയ യുവതി 21 ,000 രൂപ കവര്‍ന്നു

Synopsis

വിദ്യാര്‍ത്ഥിയുടെ യൂണിഫോമിലെത്തിയ യുവതി 21 ,000  രൂപ കവരുകയായിരുന്നു. യുവതി കൗണ്ടറിൽ നിന്നും ഒരു കെട്ട് നോട്ട് വലിച്ചെടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു. 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ (Neyyattinkara) ബസ്റ്റാന്‍റിന് സമീപത്തെ ജ്വല്ലറിയില്‍ (Jewellery) പട്ടാപ്പകല്‍ മോഷണം. വിദ്യാർത്ഥിയുടെ യുണിഫോം ധരിച്ചെത്തിയ യുവതിയാണ് പണം കവർന്നത്. വിദ്യാര്‍ത്ഥിയുടെ യൂണിഫോമിലെത്തിയ യുവതി 21 ,000  രൂപ കവരുകയായിരുന്നു. യുവതി കൗണ്ടറിൽ നിന്നും ഒരു കെട്ട് നോട്ട് വലിച്ചെടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു. ജ്വല്ലറി ഉടമ ഉറങ്ങുന്നത് കണ്ട യുവതിയാണ് അകത്തേക്ക് കയറി കൗണ്ടർ തുറന്ന് 21000 രൂപ എടുത്തത്. സംഭവത്തില്‍ നെയ്യാറ്റിൻകര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • വണ്ടിപ്പെരിയാര്‍ പീഡനക്കേസ്; പ്രതിക്കെതിരെ എസ്‍സി എസ്‍ടി വകുപ്പ് പ്രകാരം കേസെടുക്കില്ല,ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: വണ്ടിപ്പെരിയാറിൽ (Vandiperiyar Rape Case) ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു കെട്ടിത്തൂക്കിയ കേസിൽ പ്രതി അർജുന് എതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ഉൾപ്പെടുത്തണമെന്ന ആവശ്യം ഹൈക്കോടതി (High Court) തള്ളി. പ്രതി അർജുനും  എസ് സി വിഭാഗത്തിൽപ്പെട്ട ആളായതിനാൽ വകുപ്പ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.  കേസിൽ പ്രതിക്ക് എതിരെ എസ് സി എസ് ടി അട്രോസിറ്റി അക്ട് പൊലീസ് മനപ്പൂര്‍വ്വം ഒഴിവാക്കി എന്നാരോപിച്ച് കുട്ടിയുടെ അമ്മയാണ് കോടതിയെ സമീപിച്ചിത്. സംഭവത്തിൽ ഹൈക്കോടതി നേരത്തെ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതനുസരിച്ച് പ്രതിക്കും സഹോദരിക്കും റവന്യൂ വകുപ്പ് നൽകിയ ജാതി സർട്ടിഫിക്കറ്റ് പോലീസ് ഹൈക്കോടിതയിൽ സമർപ്പിച്ചിരുന്നു.

കഴിഞ്ഞ ജൂണിലാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ ആറ് വയസ്സുകാരിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ച ശേഷം കൊന്നുകെട്ടിതൂക്കിയത്. പ്രതി അര്‍ജുനെ ഉടനെ  പിടികൂടിയ പൊലീസ് ബലാത്സംഗം, കൊലപാതകം, പോക്സോ വകുപ്പുകൾ ചുമത്തി 45 ദിവസത്തിനകം തന്നെ കുറ്റപത്രം നൽകുകയും ചെയ്തു. എന്നാൽ കേസ് കൂടുതൽ ബലപ്പെടുത്തുന്ന പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം ചുമത്തിയില്ല. പ്രതി അര്‍ജുനും ഇതേ വിഭാഗത്തിൽപ്പെട്ടയാളാണെന്ന ധാരണയിലാരുന്നു  ഈ വകുപ്പ് ഒഴുവാക്കിയത്. എന്നാൽ വര്‍ഷങ്ങൾക്ക് മുമ്പെ പ്രതി അര്‍ജുന്റെ കുടുംബം മതംമാറിയതാണ്. 

ഇക്കാര്യം പെൺകുട്ടിയുടെ മാതാപിതാക്കാളും, പൊതുപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിട്ടും വകുപ്പ് ചേര്‍ക്കാൻ തയ്യാറായില്ല. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. എന്നിട്ടും നടപടിയുണ്ടായില്ല. ഇതോടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അർജുന് എതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ഉൾപ്പെടുത്തണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്. 

  • പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു; ശസ്ത്രക്രിയക്ക് ശേഷം ജീവിച്ചത് രണ്ടുമാസം

ന്യൂയോര്‍ക്ക്: ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച (Pig Heart) രോഗി മരിച്ചു. അമേരിക്കയിലെ ബെന്നറ്റ് (David Bennett) എന്ന 57  കാരനാണ് രണ്ടുമാസത്തെ ആശുപത്രി വാസത്തിന് ശേഷം മരിച്ചത്. ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. ജനുവരി ഒന്‍പതിനാണ് ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വൈദ്യശാസ്ത്രലോകത്തെ വഴിത്തിരിവായ സംഭവം നടന്നത്. ബാൾട്ടിമോറിലെ മേരിലാൻഡ് മെഡിക്കൽ സെന്‍ററിലായിരുന്നു ശസ്ത്രക്രിയ നടന്നത്. 

കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കാല്‍ നടക്കാത്തതിനാല്‍ അമേരിക്കയില്‍ പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നു എന്നാണ് കണക്ക്. അവയവം ലഭ്യതകുറവാണ് ഇതിന് കാരണം. 3817 അമേരിക്കന്‍ പൌരന്മാരാണ് കഴിഞ്ഞവര്‍ഷം ഹൃദയം മാറ്റിവച്ചത്. പക്ഷെ ഹൃദയത്തിനായി കാത്തുനില്‍ക്കുന്നവര്‍ ഏറെയാണ്. ഇതോടെയാണ് മനുഷ്യഹൃദയം അല്ലാതെ മറ്റുവഴികള്‍ ശാസ്ത്രലോകം തേടിയത്. പുതിയ ജീൻ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതികവിദ്യകളും പന്നി ഹൃദയം എന്ന ആശയത്തിലേക്ക് എത്തിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്ക മരണം സംഭവിച്ച ഒരാൾക്ക് വിജയകരമായി നേരത്തെ ഘടിപ്പിച്ചിരുന്നു. അതിന് ശേഷമാണ് പുതിയ ശസ്ത്രക്രിയ നടത്തിയത്.

 

PREV
click me!

Recommended Stories

നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്
ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്