
തിരുവനന്തപുരം: പോത്തൻകോട് ടെക്സ്റ്റൈൻസിൽ മോഷണം. ബൈക്കിലെത്തിയ രണ്ടുപേരാണ് ജീവനക്കാരനെ കബളിപ്പിച്ച് മോഷണം നടത്തി കടന്നുകളഞ്ഞത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പോത്തൻകോട് വെഞ്ഞാറമൂട് റോഡിലെ കടയിൽ മോഷണം നടന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ ഇവർ ജീവനക്കാരനെ കബളിപ്പിച്ച് ഷർട്ടുകളും, വാച്ചുകളും, കണ്ണടകളും കവർന്നു. രാത്രി സ്റ്റോക്ക് പരിശോധനയ്ക്കിടെയാണ് മോഷണം മനസ്സിലായത്. സിസിടിവിയിൽ നിന്ന് മോഷ്ടാക്കളുടെ ദൃശ്യം കിട്ടിയിട്ടുണ്ട്. കടയിലേക്ക് കയറുമ്പോള്‍ തന്ന വാച്ചുകൾ മോഷ്ടിക്കുന്നത് സിസിടിവിയിൽ വ്യക്തമാണ്. ഷർട്ടുകൾ നോക്കാൻ ഒരാൾ നിൽക്കുമ്പോള്‍ രണ്ടാമനാണ് മോഷണം നടത്തുന്നത്. സിസിടിവിയിൽ മോഷ്ടാക്കളിൽ ഒരാളുടെ മുഖം വ്യക്തമായിട്ടുണ്ട്. പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam