
കൊല്ലം: ഐടിഐ വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ കേസ് അന്വേഷിക്കുന്ന എസ്.ഐയെ മാറ്റി. തെക്കുംഭാഗം പൊലീസ് സ്റ്റേഷന്‍ എസ്.ഐയെ ആണ് അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയത്. ചവറ സിഐയെയാണ് കേസ് അന്വേഷണത്തിന്‍റെ ചുമതല ഇപ്പോള്‍ ഏല്‍പിച്ചിരിക്കുന്നത്.
ആളുമാറിയുള്ള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഐടിഐ വിദ്യാര്‍ത്ഥി രഞ്ജിത്ത് പത്ത് ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരിച്ചത്. ഈ സമയത്ത് തെക്കുംഭാഗം എസ്.ഐ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി കൊല്ലപ്പെട്ട രഞ്ജിത്തിന്‍റെ അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു.
കേസ് ഒത്തുതീര്‍പ്പാക്കാന്‍ സ്റ്റേഷനിലേക്ക് വരണമെന്ന എസ്.ഐയുടെ ആവശ്യം രഞ്ജിത്തിന്‍റെ കുടുംബം നിരസിച്ചതോടെ കൗണ്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പരാതിപ്പെടുന്നത്. കേസില്‍ മുഖ്യപ്രതിയായ ജയില്‍ വാര്‍ഡന്‍ വിനീതിനെ രഞ്ജിത്ത് മരണപ്പെട്ട ശേഷം മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിനീതിനൊപ്പം രഞ്ജിത്തിനെ മര്‍ദ്ദിക്കാനായി വീട്ടിലെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയെ കേസില്‍ ഇതുവരേയും പൊലീസ് പ്രതിയാക്കിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam