
പെരുമ്പാവൂർ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയുടെ ഓർമ്മയിൽ സംഗീതവിരുന്നൊരുക്കി പെരുമ്പാവൂരിലെ ഒരുകൂട്ടം കലാകാരൻമാർ. 'തേനിശൽ തനിമ' എന്ന മാപ്പിളപ്പാട്ട് കൂട്ടായ്മയാണ് പെരുമ്പാവൂരുകാർക്കായി സംഗീതവിരുന്നൊരുക്കിയത്.
കേരളത്തിന്റെ വിവിധ മേഖലകളിലുള്ളവർ അണിനിരന്ന കൂട്ടായ്മയിലാണ് എരഞ്ഞോളി മൂസയുടെ ഓർമകൾ വീണ്ടും എത്തിയത്. തനത് ശൈലിയിലുള്ള മാപ്പിള ഇശലുകൾ ആസ്വദിക്കാനായി നിരവധി ആസ്വാദകരും പരിപാടിയിൽ എത്തി. ചടങ്ങിൽ മാപ്പിള പാട്ടുകാരെ ആദരിച്ചു.
തനതായ മാപ്പിളപ്പാട്ടുകളെ നെഞ്ചേറ്റുന്ന ഒരുകൂട്ടം മാപ്പിളപ്പാട്ട് ആസ്വാദകരുടെ കൂട്ടായ്മയാണ് തേനിശൽ തനിമ. മാപ്പിളപ്പാട്ടുകളെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനും പഴയ തലമുറയിൽപ്പെട്ടവർക്ക് മാപ്പിളപ്പാട്ട് ആസ്വദിക്കുന്നതിനായും നാടിന്റെ വിവിധഭാഗങ്ങളിൽ തേനിശൽ കൂട്ടായ്മ വേദികളൊരുക്കാറുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam