'പ്രസ്‍താവന ഗുണത്തേക്കാൾ ദോഷമെങ്കിൽ പിൻവലിക്കണം'; പാലാ ബിഷപ്പിനോട് തിയഡോഷ്യസ് മാര്‍ത്തോമ്മ

By Web TeamFirst Published Sep 12, 2021, 5:59 PM IST
Highlights

കൂടുതല്‍ സംസാരിക്കും തോറും മുറിവുകള്‍ ഉണ്ടാകുകയാണ്. മതസൌഹാര്‍ദ്ദം ഉറപ്പിക്കണമെന്നും  തിയഡോഷ്യസ് മാര്‍ത്തോമ്മാ പറഞ്ഞു. 

പത്തനംതിട്ട: നാര്‍ക്കോട്ടിക്സ് ജിഹാദ് വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ. പാലാ ബിഷപ്പിൻ്റെ പ്രസ്താവന ഗുണത്തേക്കാൾ ദേഷം ചെയ്തെങ്കിൽ പിൻവലിക്കാൻ തയ്യാറാവണം. രാഷ്ട്രീയ മുതലെടുപ്പും വിഭാഗീയതയും വളര്‍ത്തുന്നത് ശരിയല്ല. കൂടുതല്‍ സംസാരിക്കും തോറും മുറിവുകള്‍ ഉണ്ടാകുകയാണ്. മതസൗഹാർദ്ദം ഉറപ്പിക്കണമെന്നും  തിയഡോഷ്യസ് മാര്‍ത്തോമ്മാ പറഞ്ഞു. 

പാലാ ബിഷപ്പിന്റെ നാർകോ‍ട്ടിക് ജിഹാദ് പ്രയോ​ഗം തെറ്റായിപ്പോയെന്ന് യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പൊലീത്തയും പറഞ്ഞു. ഉപയോ​ഗിച്ച് കൂടാത്ത വാക്കാണ് പാലാ ബിഷപ്പ് പറഞ്ഞത്. പറയുന്ന കാര്യങ്ങളിൽ‌ സഭ നേതൃത്വം ജാ​ഗ്രത കാട്ടണം. ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കം തെറ്റാണെന്നും അദ്ദേഹം ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ‌ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!