'മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതിൽ നിരാശയില്ല': കെ.കെ ശൈലജ

Published : Apr 28, 2023, 04:42 PM ISTUpdated : Apr 28, 2023, 06:41 PM IST
'മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതിൽ നിരാശയില്ല': കെ.കെ ശൈലജ

Synopsis

ഒരു പഞ്ചായത്ത് മെംബർ പോലും ആകാൻ കഴിയാത്ത എത്രയോ സ്ത്രീകൾ പാർട്ടിയിലുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.കെ. കെ ശൈലജയുടെ പുസ്തകമായ ''മൈ ലൈഫ് ആസ് എ കൊമ്രേഡ് " ദില്ലിയിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. 

ദില്ലി: മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതിൽ നിരാശയില്ലെന്ന് എംഎൽഎ കെ.കെ ശൈലജ. ഒറ്റക്ക് ഒന്നും ചെയ്തിട്ടില്ല. എല്ലാം കൂട്ടായ്മയുടെ ഫലമായിരുന്നു. ഒരു പഞ്ചായത്ത് മെംബർ പോലും ആകാൻ കഴിയാത്ത എത്രയോ സ്ത്രീകൾ പാർട്ടിയിലുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.കെ. കെ ശൈലജയുടെ പുസ്തകമായ ''മൈ ലൈഫ് ആസ് എ കൊമ്രേഡ് " ദില്ലിയിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. 

'ആത്മഗതം മൈക്കിൽ കൂടി വിളിച്ച് പറയാതിരുന്നാൽ ഫലം കുറയും'; ട്രോളുമായി ഷാഫി പറമ്പിൽ

മുഖ്യമന്ത്രിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇംഗ്ലീഷിൽ തയ്യാറാക്കിയ പുസ്തകം ദില്ലിയിലെ ജഗ‍ര്‍നെറ്റ് പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിക്കുന്നത്. കെകെ ശൈലജയില്‍ പൂര്‍ണ്ണമായി വിശ്വാസം അര്‍പ്പിച്ചാണ് മന്ത്രി സ്ഥാനം ഏൽപ്പിച്ചത്. അത് പൂര്‍ണ്ണമായും ശൈലക കാത്തുസൂക്ഷിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടി സഖാവ് തന്നെയാണ് ശൈലജയെന്നും മുഖ്യമന്ത്രി പുകഴ്ത്തി. ശൈലജയെ രണ്ടാം തവണ മന്ത്രിയാക്കാത്തതിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. 

മാഗ്സസേ പുരസ്കാരം സ്വീകരിക്കുന്നതില്‍ നിന്ന് ശൈലജയെ പാര്‍ട്ടി വിലക്കിയിരുന്നു. മന്ത്രി പദം രണ്ടമാത് നല്‍കാത്തത് പാര്‍ട്ടി സമ്മേളനങ്ങളിലടക്കം ചര്‍ച്ചയായതിന് ശേഷം ഇതാദ്യമായാണ് ശൈലജയുടെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പുകഴ്ത്തുന്നത്. 

​​ഗുസ്തി താരങ്ങളോട് ഇങ്ങനെയല്ല പെരുമാറേണ്ടത്; സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണ്: അശോക് ​ഗെലോട്ട് 

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം