'പുതിയ പാർട്ടിയില്ല, യഥാർത്ഥ പാർട്ടി ഞങ്ങൾ'; കേരള ജെഡിഎസ്

Published : Oct 27, 2023, 02:41 PM ISTUpdated : Oct 27, 2023, 02:50 PM IST
'പുതിയ പാർട്ടിയില്ല, യഥാർത്ഥ പാർട്ടി ഞങ്ങൾ'; കേരള ജെഡിഎസ്

Synopsis

 സംസ്ഥാന തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണ്. ചിഹ്നം അയോഗ്യത പ്രശ്നം ആയാൽ അതു മറികടക്കാൻ ഉള്ള സാധ്യത തേടുമെന്നും ജെഡിഎസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.   

തൃശൂർ: ജെഡിഎസ് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകൃത ദേശീയ പാർട്ടി അല്ലെന്ന് ജെഡിഎസ് കേരള ഘടകം. പുതിയ പാർട്ടി ഇല്ല. മറ്റു സംസ്ഥാനങ്ങളെ നേതാക്കളുമായി ചർച്ച തുടരുകയാണ്. സംസ്ഥാന തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണ്. ചിഹ്നം അയോഗ്യത പ്രശ്നം ആയാൽ അതു മറികടക്കാൻ ഉള്ള സാധ്യത തേടുമെന്നും ജെഡിഎസ് നേതാക്കളായ മാത്യു ടി തോമസ്, കെ കൃഷ്ണൻകുട്ടി,സികെ നാണു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

നിലവിലെ നിലപാടുമായി മുന്നോട്ട് പോകും. പാർട്ടി കേന്ദ്ര നിലപാടിനോട് യോജിപ്പില്ല. അതിനെ സമ്പൂർണ്ണ ആയി തള്ളി കളയുകയാണ്. ദേവ ഗൗഡ, കുമാരസ്വാമി എന്നിവരുടെ നിലപാടുകൾ ഏകപക്ഷീയമാണ്. ദേശീയ പ്ലീനം അംഗീകരിച്ച നിലപാടിന് വിരുദ്ധമായി തീരുമാനം എടുത്താൽ അധ്യക്ഷ സ്ഥാനം ഇല്ലാതാകുമെന്നും ജെഡിഎസ് നേതാക്കൾ പറഞ്ഞു. 

ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ ജെഡിഎസ് ഇടത് മുന്നണിയിൽ തന്നെയാണെന്ന് നേരത്തെ കെ കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു. നിലവിൽ സ്വതന്ത്ര പാർട്ടിയായി നിൽക്കാനാണ് ജെഡിഎസ് കേരള ഘടകത്തിന്റെ തീരുമാനം. കർണാടകയിൽ ഗൗഡയുമായി വിയോജിച്ച നേതാക്കൾ കേരളാ ഘടകത്തിനൊപ്പം വരുമോ എന്നറിയില്ല. ജെഡിഎസിനെ മുന്നണിയിലേക്ക് കൂടെ കൂട്ടാതെ കോൺഗ്രസാണ് കർണാടകയിൽ സ്ഥിതി വഷളാക്കിയത്. കേരളത്തിലെ സിപിഎമ്മിൽ നിന്ന് യാതൊരു സമ്മർദ്ദവും വിഷയത്തിൽ ഉണ്ടായിട്ടില്ലെന്നും കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു.  

മുസ്ലിം ലീഗ് റാലി ഇന്ത്യയുടെ നിലപാടിനെതിരെ, വോട്ട് നേടാനുള്ള ശ്രമം, ജെഡിഎസ് എൻഡിഎക്കൊപ്പമെന്നും കെ സുരേന്ദ്രൻ

ജെഡിഎസ്- ബിജെപി സഖ്യ വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ചും കേരള ജെഡിഎസ്സിനെ പരസ്യമായി പിന്തുണച്ചുമായിരുന്നു നേരത്തെ സിപിഎം പ്രതികരണം. കേരള ജെഡിഎസ്, എൽഡിഎഫിൽ തുടരുന്നതിൽ ധാർമ്മിക പ്രശ്നമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ വ്യക്തമാക്കിയത്.

https://www.youtube.com/watch?v=HcAOyHjWPWc

https://www.youtube.com/watch?v=Ko18SgceYX8

 

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്