കൊച്ചി ന​ഗരത്തിൽ ഇന്ന് കുടിവെള്ളം മുടങ്ങില്ല; തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചതായി ജല അതോറിറ്റി

Published : Dec 02, 2025, 07:12 AM IST
drinking water

Synopsis

കൊച്ചി ന​ഗരത്തിൽ ഇന്ന് കുടിവെള്ളം മുടങ്ങില്ല. തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണി മാറ്റിവെച്ചതായി ജല അതോറിറ്റിയുടെ അറിയിപ്പ്. 

കൊച്ചി: കൊച്ചി ന​ഗരത്തിൽ ഇന്ന് കുടിവെള്ളം മുടങ്ങില്ലെന്ന് ജല അതോറിറ്റിയുടെ അറിയിപ്പ്. തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണി മാറ്റിവെച്ചതിനാലാണിത്. ഇന്ന് രാത്രി മുതൽ രണ്ടുദിവസത്തേക്ക് കൊച്ചിയിൽ കുടിവെള്ളം മുടങ്ങുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നു. കോര്‍പറേഷന്‍ ഡിവിഷനുകളിലും ചേരാനെല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളിലും വെളളം കിട്ടില്ലെന്നാണ് അറിയിപ്പിൽ പറഞ്ഞിരുന്നത്. ഇന്ന് രാത്രി പത്തുമണി മുതൽ നാലാം തീയതി രാത്രി ഒമ്പതു മണി വരെയാകും കുടിവെളളം മുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു
'കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി'; നടന്നത് കോടികളുടെ അഴിമതിയെന്ന് ബിജെപി ആരോപണം