ലോക്ക്ഡൗൺ ലംഘിച്ച് മൂന്നാം ക്ലാസ്സുകാരന് ട്യൂഷൻ, ക്രൂരമർദ്ദനത്തിന് ഇരയായി കുട്ടി

Published : Jun 03, 2020, 11:19 AM ISTUpdated : Jun 03, 2020, 01:12 PM IST
ലോക്ക്ഡൗൺ ലംഘിച്ച് മൂന്നാം ക്ലാസ്സുകാരന് ട്യൂഷൻ, ക്രൂരമർദ്ദനത്തിന് ഇരയായി കുട്ടി

Synopsis

അടി  കിട്ടിയ വിവരം കുട്ടി വീട്ടിൽ തിരിച്ചെത്തിയ ശേഷം പറഞ്ഞുവെങ്കിലും വീട്ടുകാർ വിഷയം ചൈൽഡ് ലൈനിനെയോ പൊലീസിനെയോ അറിയിച്ചില്ല. അയൽവാസിയായ ആശ പ്രവർത്തകയാണ് വിവരം പുറത്തറിയിക്കുന്നത്. 

ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴിയിൽ മൂന്നാം ക്ലാസ് വിദ്യാ‌ർത്ഥിക്ക് ട്യൂഷൻ അധ്യാപകൻ്റെ മ‌‌ർദ്ദനം. അധ്യാപകനായ മുളക്കുഴ സ്വദേശി മുരളിക്കെതിരെ ചെങ്ങന്നൂർ‌ പൊലീസ് കേസെടുത്തു. ജുവനൈൽ നിയമപ്രകാരമാണ് കേസെടുത്തത്. ലോക്ക് ഡൗൺ കാലത്ത് ട്യൂഷൻ ക്ലാസ് നടത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയെ അധ്യാപകൻ മ‍ർദ്ദിച്ചതറിഞ്ഞ വാ‌ർഡ് മെമ്പ‌റാണ് ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകിയത്. 

ശനിയാഴ്ച വൈകിട്ടാണ് കുട്ടിക്ക് അധ്യാപകൻ്റെ മർദ്ദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം ചൂരൽ കൊണ്ട് അടിച്ച പാടുകളുണ്ട്. മുരളി കുട്ടികളെ അടിക്കുന്നതും മോശമായി സംസാരിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. അടി  കിട്ടിയ വിവരം കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അവർ ഇക്കാര്യം ചൈൽഡ് ലൈനിനെയോ പൊലീസിനെയോ അറിയിച്ചില്ല. അയൽവാസിയായ ആശ പ്രവർത്തകയാണ് വിവരം പുറത്തറിയിക്കുന്നത്. 

അധ്യാപകനെ അറസ്റ്റ് ചെയ്തേക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നത് തുടര്‍ഭരണ സാധ്യതയെന്ന് എല്‍ഡിഎഫ്
തെരഞ്ഞെടുപ്പ് പ്രചാരണ ചെലവ്; സ്ഥാനാർഥിക്ക് പരമാവധി 40 ലക്ഷം രൂപ ചെലവഴിക്കാം