പങ്കെടുത്തത് ആയിരക്കണക്കിന് വിശ്വാസികള്‍; തിരുനാവായയിലെ മഹാമാഘ മഹോത്സവത്തിന് അമൃതസ്നാനത്തോടെ ഇന്ന് സമാപനം

Published : Feb 03, 2026, 06:37 AM IST
tirunavaya maha magha festival 2026

Synopsis

മലപ്പുറം തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവം ഇന്ന് സമാപിക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് കേരളത്തിലെ കുംഭമേളയെന്ന നിലയിൽ പതിനഞ്ച് ദിവസത്തെ ആത്മീയ-സാംസ്‌കാരിക ഉത്സവത്തിൽ പങ്കെടുത്തത്

മലപ്പുറം: മലപ്പുറം തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവം ഇന്ന് സമാപിക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് കേരളത്തിലെ കുംഭമേളയെന്ന നിലയിൽ പതിനഞ്ച് ദിവസത്തെ ആത്മീയ-സാംസ്‌കാരിക ഉത്സവത്തിൽ പങ്കെടുത്തത്. അമൃതസ്നാനത്തോടെയാണ് മഹാമാഘ മഹോത്സവത്തിന് സമാപനമാവുക. അമൃതസ്നാനം രാവിലെ എട്ടു മണിക്ക് ആരതി ഘാട്ടിൽ നടക്കും. മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്നാനത്തിൽ നാഗസന്ന്യാസിവര്യന്മാർ ഉൾപ്പെടെയുള്ളവരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും. അമൃതസ്നാനത്തിനുശേഷം യതി പൂജയും ഭണ്ഡാര എന്ന വിശിഷ്ട ആചാരവും നടക്കും. സന്ന്യാസിവര്യന്മാർക്ക് സമൃദ്ധമായ അന്നദാനം നടത്തുന്നതാണ് ഈ ചടങ്ങ്. പതിനഞ്ച് ദിവസത്തെ മഹാമാഘ മഹോത്സവം കഴിഞ്ഞ മാസം 19 ന് ഗവർണർ ആണ് ഉദ്ഘാടനം ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിജെ റോയിയുടെ മരണം; സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണം, ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടുമെടുക്കും
ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രി കണ്ഠര് രാജീവര്‍ക്ക് ഇന്ന് നിര്‍ണായകം, ജാമ്യ ഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും