
പത്തനംതിട്ട: തിരുവല്ല നിരണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ജോസ് എന്നയാളുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ഉഗ്രസ്ഫോടനം കേട്ടാണ് പ്രദേശവാസികളടക്കം ഓടിയെത്തിയത്. ജോസിന്റെ മകൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോസിന്റെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം മറ്റൊരു വീട്ടിലേക്ക് പോയിരുന്നു. അതിനാലാണ് വലിയ അപകടം ഒഴിവായത്. അടുക്കളയോട് ചേർന്നുള്ള മറ്റൊരു മുറിയിലാണ് ഫ്രിഡ്ജ് ഉണ്ടായിരുന്നത്. പൊട്ടിത്തെറിയിൽ വീടിന്റെ ഭിത്തിയടക്കം തകർന്നു. മേൽക്കൂരയും പാത്രങ്ങളുമടക്കം കത്തിനശിച്ചു. ഭിത്തിയടക്കം ഇളകിപ്പോകുകയും ചെയ്തു. അടുക്കളയുടെ ഭാഗത്തേക്ക് തീ പടർന്നില്ല. ഇവിടെ ഗ്യാസ് കുറ്റിയടക്കം വെച്ചിരുന്നു. അവിടേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അതേ സമയം വീട് വാസയോഗ്യമല്ലാത്ത വിധത്തിൽ കത്തിനശിച്ച അവസ്ഥയിലാണ്. തിരുവല്ലയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam