Thiruvallam Custody Death: സുരേഷ് മരിക്കാൻ കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Web Desk   | Asianet News
Published : Mar 01, 2022, 07:19 PM IST
Thiruvallam Custody Death: സുരേഷ് മരിക്കാൻ കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Synopsis

ഹൃദയാഘാതത്തിൻെറ കാരണം വ്യക്തമാകാൻ പത്താളജി പരിശോധന ഫലം കൂടി വരണമെന്ന് ഡോക്ടർമാ‍ർ അറിയിച്ചു. പോസ്റ്റുമോർട്ടതിന് ശേഷം സുരേഷിൻറെ മൃതദേഹം സംസ്കരിച്ചു.   

തിരുവനന്തപുരം: തിരുവല്ലം പൊലീസിന്‍റെ (Thiruvallam Police)  കസ്റ്റഡിയിലിരിക്കെ സുരേഷ് (Suresh Custody Death)  മരിക്കാൻ കാരണം ഹൃദയാഘാതമെന്ന് (Heart Attack)  പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്.  ഹൃദയാഘാതത്തിൻെറ കാരണം വ്യക്തമാകാൻ പത്താളജി പരിശോധന ഫലം കൂടി വരണമെന്ന് ഡോക്ടർമാ‍ർ അറിയിച്ചു. പോസ്റ്റുമോർട്ടതിന് ശേഷം സുരേഷിൻറെ മൃതദേഹം സംസ്കരിച്ചു.   

തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലകാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ഞായറാഴ്ച വൈകുന്നേരം ആക്രമിച്ചതിനാണ് മരിച്ച സുരേഷ് ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ 11.30യോടെ സുരേഷ് സ്വകാര്യ ആശുപത്രിയിൽ വച്ചു മരിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന നാട്ടുകാർ ആരോപിച്ചതോടെ  സബ്-കളക്ടറുടെയും മജിസ്ട്രേറ്റിൻെറയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. സുരേഷിൻെറ ബന്ധുക്കളുടെ സാനിധ്യത്തിവായിരുന്നു ഇൻക്വസ്റ്റ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്നാംഗ ഫൊറൻസിക് ഡോക്ടർമാരുടെ സംഘം പോസ്റ്റുമോർട്ടം നടത്തി. ഹൃദയാഘാതമാണ് മരണകാരണെങ്കിലും ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്ന വ്യകത്മാകാൻ കൂടുതൽ ശാത്രീയ പരിശോധന ഫലങ്ങള്‍ വരേണ്ടതുണ്ടെന്ന് ഡോക്ടർമാരുടെ നിലപാട്. മ‍ർദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോർട്ടെങ്കിൽ അന്വേഷണം സിബിഐക്ക് മാറും  തിരുവല്ലത്തെ വീട്ടിൽ പതുദർശനത്തിന് വച്ച ശേഷം മൃതദേഹം ശാന്തികവാടത്തിൽ സംസ്കാരിച്ചു.

സംസ്ഥാന പൊലീസ് കംപ്ലെയ്റ്റ് അതോററ്റി ചെയർമാൻ വി.കെ.മോഹനൻ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. മാധ്യമവാർത്തകളുടെ അടസ്ഥാനത്തിൽ പ്രാഥമിക അന്വേഷണത്തിനായി എത്തിയതാണെന്നും മോഹനൻ പറഞ്ഞു,. 

അതേ സമയം,  സുരേഷ് ഉള്‍പ്പെടെയുള്ളവർ സദാചാര പൊലീസ് ചമഞ്ഞ് മർദ്ദിച്ചുവെന്ന് പരാതിക്കാരായ ദമ്പതികൾ പറഞ്ഞു. പണം ചോദിച്ച്   മണിക്കൂറുകളോളം  തടഞ്ഞുവെച്ചെന്ന് പരാതിക്കാരൻ  നിഖിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജഡ്ജികുന്നില്‍ നിന്നും ചിത്രങ്ങളെടുക്കാൻ പോയപ്പോള്‍ വഴി കാണിച്ചു തന്ന ശേഷം സുരേഷ് അടക്കമുള്ള സംഘം  തന്നെയും ഭാര്യയെും മർദ്ദിച്ചുവെന്നാണ് നിഖിലിനറെ പരാതി. സ്ഥലം സന്ദര്‍ശിക്കാനെത്തിയ തന്നെയും ഭാര്യയെയും സുഹ്യത്തിനെയും മദ്യപ സംഘം ബന്ദിയാക്കി. മുക്കാല്‍ മണിക്കൂറോളം മര്‍ദ്ദിച്ചു (Thrashed). സ്ത്രീകളെയും ഉപദ്രവിച്ചു. ഫോണ്‍ വിളിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ദമ്പതികള്‍ (Couples) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 


 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം