തിരുവനന്തപുരം കോർപറേഷനിൽ ഏറ്റുമുട്ടൽ; മേയറുടെ രാജി ആവശ്യപ്പെട്ട എൽഡിഎഫ് അംഗങ്ങളും ബിജെപി അംഗങ്ങളും നേർക്കുനേർ; മേയർക്കും കൗൺസിലർമാർക്കും പരിക്ക്

Published : Jun 25, 2026, 12:57 PM IST
Thiruvananthapuram Corporation

Synopsis

സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം മേയർക്കെതിരെ എൽ.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. മേയർ ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ട് മേയറും ഒരു മുതിർന്ന നേതാവും നിലത്തുവീണു. സംഘർഷത്തിൽ സി.പി.എം, ബി.ജെ.പി കൗൺസിലർമാർക്ക് പരിക്കേറ്റു.

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് തിരുവനന്തപുരം മേയർക്കെതിരെ എൽ.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രവർത്തകർ ഓഫീസ് ഉപരോധിച്ചതോടെ നഗരസഭ യുദ്ധക്കളമായി മാറി. മേയർ ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ കടുത്ത ഉന്തിലും തള്ളിലും പെട്ട് മേയറും മുതിർന്ന നേതാവ് വഞ്ചിയൂർ ബാബുവും നിലത്തുവീണു. മേയറുടെ വരവോടെ നഗരസഭയ്ക്കുള്ളിലും പുറത്തും വലിയ തോതിലുള്ള അടിയും സംഘർഷവുമാണ് അരങ്ങേറിയത്.

മേയറുടെ ചേംബറിന് മുന്നിൽ സി.പി.എം, ബി.ജെ.പി കൗൺസിലർമാർ തമ്മിൽ നേരിട്ട് ഏറ്റുമുട്ടി. എൽ.ഡി.എഫ് ഉപരോധത്തെ തുടർന്ന് രാജേഷിനെ ഓഫീസിനുള്ളിലേക്ക് കയറ്റാൻ സമരക്കാർ സമ്മതിച്ചില്ല. ഇതോടെ കൗൺസിലർമാരും പ്രവർത്തകരും തമ്മിൽ വലിയ അടിപിടിയുണ്ടാവുകയും, സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ച പോലീസിനെതിരെയും മർദ്ദനമുണ്ടാവുകയും ചെയ്തു. നഗരസഭയ്ക്ക് അകത്തുണ്ടായ സംഘർഷത്തിൽ സിപിഎമ്മിൻ്റെയും ബിജെപിയുടെയും രണ്ട് കൗൺസിലർമാർക്ക് പരിക്കേറ്റിട്ടുണ്ട്. സി.പി.എം കൗൺസിലർ കാട്ടായിക്കോണം സിന്ധു ശശി, ബി.ജെ.പി കൗൺസിലർ ദീപ പേരൂർക്കട എന്നിവർക്കാണ് പരിക്കേറ്റത്. ഇതാണ് പിന്നീട് പുറത്ത് കൂടുതൽ ശക്തമായ സംഘർഷത്തിന് വഴിതെളിച്ചത്. പരിക്കേറ്റ മേയറെയും മറ്റ് കൗൺസിലർമാരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിനിടയിലൂടെ മേയർ പുറത്തുവന്ന് കാറിൽ കയറിയ സമയത്ത് സി.പി.എം പ്രവർത്തകർ മേയർക്കെതിരെ കൂക്കിവിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. നഗരസഭാ പരിസരത്ത് ഇപ്പോഴും കനത്ത പോലീസ് കാവൽ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുമരകത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവം; കള്ള് ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്; അടിയന്തര അന്വേഷണം നടത്താൻ നിർദേശം