തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ്; കെ ശ്രീകുമാർ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയാകും

By Web TeamFirst Published Nov 10, 2019, 1:18 PM IST
Highlights

ചൊവ്വാഴ്ചയാണ് മേയർ തെരഞ്ഞെടുപ്പ്. വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള മേയർ തെരഞ്ഞെടുപ്പില്‍ കെ ശ്രീകുമാർ എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. സിപിഎം സംസ്ഥാന സമിതിക്ക് ശുപാർശ കൈമാറി. നേമം കൗൺസിലർ എം ആർ ഗോപൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. യുഡിഎഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും.

നവംബര്‍ 12 നാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പ്. മുന്‍ മേയര്‍ വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 37, ബിജെപി 35, യുഡിഎഫ് 17 എന്നിങ്ങനെയാണ് കക്ഷിനില.

click me!