ആര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദം; മേയർ വി വി രാജേഷിന്റെ നിർണായക നീക്കം, എസ് പി ദീപക്കിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു

Published : Oct 08, 2026, 11:55 AM IST
Mayor VV Rajesh

Synopsis

തിരുവനന്തപുരം കോർപ്പറേഷനിലെ വ്യാജ ഒപ്പ് വിവാദത്തിൽ സിപിഎം കൗൺസിലർ എസ് പി ദീപക്കിനെതിരെ മേയർ വി വി രാജേഷ് 5 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എസ് പി ദീപക് ആരോപണം പിൻവലിക്കണമെന്നും വി വി രാജേഷ് ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ ആര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദത്തിൽ സിപിഎം കൗണ്‍സിലർ എസ് പി ദീപക്കിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മേയർ വി വി രാജേഷ്. 5 കോടി രൂപയുടെ മാനനഷ്ടക്കേസ് വി വി രാജേഷ് ഫയൽ ചെയ്തിരിക്കുന്നത്. എസ് പി ദീപക് ആരോപണം പിൻവലിക്കണമെന്നും വി വി രാജേഷ് ആവശ്യപ്പെടുന്നു. വ്യാജ ഒപ്പ് ആരോപണത്തിൽ മേയർ രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

മേയർ രാജേഷിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം വാഴക്കോണം കൗൺസിലർ സുഗതന്റെ ഒപ്പ് കൗൺസിൽ ബുക്കിൽ വ്യാജമായി രേഖപ്പെടുത്തിയെന്ന കോർപ്പറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ് പി ദീപക്കിന്റെ പരാതിയിൽ കേസെടുത്ത മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മേയർ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു മേയർക്കെതിരെ ക്രിമിനൽ കേസ് രേഖപ്പെടുത്തിയിരുക്കുന്നതെന്നും, വ്യാജ ഒപ്പ് ചമക്കുന്നത് ഗുരുതര കുറ്റമാണെന്നും, സുഗതനെ സ്വാതന്ത്രസമര സേനാനിയെന്ന പോലെ ബിജെപി വരവേറ്റതിന്റെ ഔചിത്യം തനിക്ക് മനസ്സിലാകുന്നിലെന്നും എസ് പി ദീപക്ക് മാധ്യമങ്ങളോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎഫ്സി വായ്പ തട്ടിപ്പ്; പി വി അൻവറിന് വീണ്ടും തിരിച്ചടി, വിജിലൻസ് കേസ് റദ്ദാക്കണം എന്ന ഹർജി തള്ളി ഹൈക്കോടതി
കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ച് കാർ യാത്രക്കാരന് ദാരുണാന്ത്യം, ഭാര്യയ്ക്കും ബന്ധുവിനും പരിക്ക്, അപകടം നീല​ഗിരിയിൽ