തിരുവനന്തപുരം മേയർ ശ്രീകുമാർ തോറ്റു, പരാജയപ്പെട്ടത് ബിജെപി സ്ഥാനാർത്ഥിയോട്

By Jithi RajFirst Published Dec 16, 2020, 11:26 AM IST
Highlights

കോർപ്പറേഷനിൽ എൽഡിഎഫ് മുന്നേറ്റം തുടരുമ്പോഴാണ് മേയറുടെ പരാജയം. 

തിരുവനന്തപുരം: എൽഡിഎഫ് സ്ഥാനാർത്ഥി തിരുവനന്തപുരം മേയർ കെ ശ്രീകുമാർ പരാജയപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി ഡിജി കുമാരനാണ് ശ്രീകുമാറിനെ പരാജയപ്പെടുത്തിയത്. കരിക്കകത്താണ് ശ്രീകുമാർ മത്സരിച്ചത്. കഴക്കൂട്ടം മണ്ഡലത്തിൽ ഉൾപ്പെട്ട വാർഡാണ് കരിക്കകം. കോർപ്പറേഷനിൽ എൽഡിഎഫ് മുന്നേറ്റം തുടരുമ്പോഴാണ് മേയറുടെ പരാജയം. 

അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ എസ് പുഷ്പലതയും തോറ്റു. നെടുങ്കാട് വാർഡിൽ നിന്നാണ് പുഷ്പലത പരാജയപ്പെട്ടത്. ബിജെപി സ്ഥാനാർത്ഥിയായ കരമന അജിത്താണ് ഇവിടെ ജയിച്ചത്.

184 വോട്ടുകൾക്കാണ് എസ് പുഷ്പലത പരാജയപ്പെട്ടത്. കഴിഞ്ഞ തവണ 85 വോട്ടിന് ഇതേ വാർഡിൽ നിന്ന് ജയിച്ച സ്ഥാനാർത്ഥി കൂടിയാണിവർ. ഇത്തവണ വനിതാസംവരണമുള്ള തിരുവനന്തപുരത്ത് മേയർ സ്ഥാനാർത്ഥിയായി എൽഡിഎഫ് ഉയർത്തിക്കാട്ടിയത് ഏറെക്കാലത്തെ തദ്ദേശഭരണസ്ഥാനങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള എസ് പുഷ്പലതയെയാണ്. കരമനയടക്കം ചുറ്റും ബിജെപി വാർഡുകളുള്ള നെടുങ്കാട് നിന്ന് അഞ്ചാംവട്ടം ഫലം വന്നപ്പോൾ പുഷ്പലത പരാജയത്തിലേക്ക്.

click me!