തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

Published : Sep 13, 2026, 06:26 PM IST
press tour

Synopsis

കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പിഐബി, കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്കായി ഒഡിഷയിലേക്ക് ആറ് ദിവസത്തെ മാധ്യമ പര്യടനം സംഘടിപ്പിച്ചു. ഒഡിഷയുടെ വികസന പദ്ധതികൾ, ചരിത്ര-സാംസ്കാരിക പൈതൃകം, ദുരന്ത നിവാരണ രംഗത്തെ മികച്ച മാതൃകകൾ എന്നിവ നേരിട്ട് കണ്ടുമനസ്സിലാക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്കായി ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു. ആറ് ദിവസം നീണ്ടു നിൽക്കുന്ന മാധ്യമ പര്യടനത്തിനായുള്ള സംഘം ഒഡിഷയിലെത്തി. പിഐബി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആതിര തമ്പി, ഇൻഫർമേഷൻ അസിസ്റ്റന്റ് നിഖിത എ എസ് എന്നിവർ മാധ്യമ സംഘത്തെ അനുഗമിച്ചു.

ഒഡിഷയിലെത്തിയ സംഘം രഘുരാജ്പൂർ യുനെസ്കോ പൈതൃക കരകൗശല ഗ്രാമം, പുരി ശ്രീ ജഗന്നാഥ ക്ഷേത്രം, കൊണാർക്ക് സൂര്യക്ഷേത്രം, പിപിലി ആപ്ലിക് വർക്ക് ഗ്രാമം, ലിംഗരാജ് ക്ഷേത്രം, നാൽകോ (NALCO) ആസ്ഥാനം, ഐ.സി.എം.ആർ-ആർ.എം.ആർ.സി (ICMR-RMRC), ഒഡിഷ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (OSDMA), സ്റ്റേറ്റ് റിലീഫ് കമ്മീഷണറുടെ ഓഫീസ്, സി.എസ്.ഐ.ആർ-ഐ.എം.എം.ടി (CSIR-IMMT), വേൾഡ് സ്‌കിൽ സെന്റർ, ഖണ്ഡഗിരി-ഉദയഗിരി ഗുഹകൾ,എന്നിവിടങ്ങൾ സന്ദർശിക്കും.

ഒഡിഷ ഗവർണർ/മുഖ്യമന്ത്രി/സ്പീക്കർ, ഭുവനേശ്വർ പി.ഐ.ബി/സി.ബി.സി അഡീഷണൽ ഡയറക്ടർ ജനറൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ 18 ന് മാധ്യമസംഘം ഭുവനേശ്വറിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും. ഒഡിഷയുടെ വികസന പദ്ധതികൾ, ചരിത്ര-സാംസ്കാരിക പൈതൃകം, ദുരന്ത നിവാരണ രംഗത്തെ മികച്ച മാതൃകകൾ, പ്രമുഖ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവ നേരിട്ടു കണ്ടുമനസ്സിലാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാൻ എല്ലാ ശ്രമവും നടത്തും; വൈദ്യുതി കൂടുതൽ വില കൊടുത്ത് വാങ്ങാനും ആലോചനയെന്ന് സണ്ണി ജോസഫ്
മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു