പഠിക്കണം, അടച്ചുറപ്പുളള ഒരു വീട് വേണം; സുമനസുകളുടെ സഹായം തേടി ജോസി

By Web TeamFirst Published Jun 15, 2020, 8:57 AM IST
Highlights

മൂന്ന് വർഷം മുമ്പാണ് ജോസിയുടെ അമ്മ ലീല ഒരുവശം തളർന്നു കിടപ്പിലായത്. പഠനത്തിൽ മിടുക്കിയായിരുന്ന ജോസിക്ക് അതോടെ പത്താം ക്ലാസിൽ വച്ച് പഠിപ്പ് നിർത്തേണ്ടിവന്നു. നാട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞ വർഷം ജോസി പ്ലസ് വണിന് ചേർന്നു.

തിരുവനന്തപുരം: എല്ലാവരും ഓൺലൈൻ പഠനത്തെ കുറിച്ച് വാചാലരാകുമ്പോൾ സമാധാനമായിരുന്ന് പഠിക്കാൻ ഒരു വീടു പോലുമില്ലാത്ത നിരവധി കുട്ടികൾ നമ്മുടെ ഇടയിലുണ്ട്. നെടുമങ്ങാട് സ്വദേശിയായ ജോസി അത്തരത്തിൽ ഒരാളാണ്. അടച്ചുറപ്പുളള ഒരു വീടിനും തുടർപഠനത്തിനും ജോസിക്ക് സുമനസുകളുടെ സഹായം വേണം.

മൂന്ന് വർഷം മുമ്പാണ് ജോസിയുടെ അമ്മ ലീല ഒരുവശം തളർന്നു കിടപ്പിലായത്. പഠനത്തിൽ മിടുക്കിയായിരുന്ന ജോസിക്ക് അതോടെ പത്താം ക്ലാസിൽ വച്ച് പഠിപ്പ് നിർത്തേണ്ടിവന്നു. താമസിച്ചിരുന്ന കൂര മഴയിൽ ഇടിഞ്ഞുവീണതോടെ ബന്ധുവിന്റെ വീട്ടിലാണ് ജോസിയും അമ്മയും താമസിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞ വർഷം ജോസി പ്ലസ് വണിന് ചേർന്നു. പുതിയ അധ്യയന വർഷം കൂട്ടുകാരെല്ലാം ഓൺലൈൻ പഠനത്തിൽ സജീവമാകുമ്പോൾ ഉളള കൂര പോലും നഷ്ടമായതിന്റെ സങ്കടത്തിലാണ് ജോസി.

പോളിയോബാധിതനായ അച്ഛൻ ലോറൻസ് കൂലിപ്പണി ചെയ്ത് കിട്ടുന്ന ചെറിയവരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. അമ്മ ലീലയ്ക്ക് സ്വത്ത് വിഹിതമായി കിട്ടിയ 22 സെന്‍റ് ഭൂമി ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിലായതിനാൽ ഇവിടെ വീടുവയ്ക്കാൻ കഴിയില്ല. സ്വന്തമായി ഒരു വീടു മാത്രമാണ് ജോസിയുടെ ആവശ്യം. 

ACCOUNT HOLDER LORANCE S / LEELA

ACCOUNT NUMBER 33505827104

IFSC NUMBER SBIN0004237

VALIYATHURA BRANCH

click me!