പൊലീസ് പോസ്റ്റൽ ബാലറ്റിലെ ക്രമക്കേട്; ഡിജിപി ലോക്നാഥ് ബെഹ്റക്കെതിരെ തിരുവഞ്ചൂർ

By Web TeamFirst Published May 8, 2019, 12:45 PM IST
Highlights

കള്ളവോട്ടിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥ‌ർക്ക് പങ്കുണ്ടെന്ന് പറഞ്ഞ തിരുവഞ്ചൂർ കേസിൽ എഫ്ഐആർ ഇടാൻ പോലും ഡിജിപിക്ക് ധൈര്യമില്ലാത്തത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്നും ആരോപിച്ചു. 

കോഴിക്കോട്: പൊലീസിലെ കള്ളവോട്ട് വിഷയത്തിൽ നടപടിയെടുക്കാത്തത് ജനാധിപത്യ വിരുദ്ധമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. പ്രതികൾക്കെതിരെ നടപടിയെടുക്കാതെ വിഷയം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറി പോസ്റ്റമാന്‍റെ പണിയാണ് ഡിജിപി ചെയ്തതെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി. 

കള്ളവോട്ടിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥ‌ർക്ക് പങ്കുണ്ടെന്ന് പറഞ്ഞ തിരുവഞ്ചൂർ കേസിൽ എഫ്ഐആർ ഇടാൻ പോലും ഡിജിപിക്ക് ധൈര്യമില്ലാത്തത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്നും ആരോപിച്ചു. 

തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികൾ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്യുന്നുവെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടു വന്നത്. 

read more: പൊലീസിലെ പോസ്റ്റൽ വോട്ട് അട്ടിമറിയിൽ ഇന്ന് നടപടി വന്നേക്കും, കേസെടുക്കണമെന്ന് ഡിജിപി

click me!