
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രിയൻ ക ഗാന്ധി. കഴിഞ്ഞ 10 വർഷമായി ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ഒന്നും ചെയ്തിട്ടില്ലെന്നും നന്നായി പഠിക്കുന്ന കുട്ടികൾക്ക് ഇവിടെ തൊഴിൽ അവസരം ലഭിക്കുന്നില്ലെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളോട് പുറംതിരിഞ്ഞുനിന്ന സർക്കാരാണ് ഇവിടം ഭരിച്ചതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്തെ കവടിയാറിലെത്തി സംസാരിക്കുകയായിരുന്നു. ആശാ സമരത്തോട് സർക്കാർ എന്താണ് ചെയ്തത്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കുറച്ച് വർദ്ധനയുണ്ടായി. എന്നാൽ അടിസ്ഥന വർഗ്ഗങ്ങൾ ഇപ്പോഴും കഷ്ടപ്പെടുന്നു. കേരളത്തിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ ആക്രമിക്കപ്പെടുകയാണ്. നഴ്‌സുമാർക്ക് വളരെ കുറഞ്ഞ ശമ്പളമാണ് നൽകുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ജോലി തേടി പോവുകയാണ്. വയനാട്ടിലെ ഇഞ്ചികർഷകർ കർണാടകയിലേക്ക് പോകുന്നു.
അധികാരത്തിൽ തുടരാൻ ബിജെപിയുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. ഈ നാട് ഭരിക്കുന്നത് ഭീരുക്കൾളാണ്. പിണറായി സ്വയം രക്ഷിക്കാൻ മോദിക്ക് കീഴടങ്ങുന്നു. മോദി അമേരിക്കക്കും ഇസ്രായേലിനോടും കീഴടങ്ങുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. യുഎസ് കരാർപ്രകരം ഇന്ത്യക്ക് എന്തു ചെയ്യാനും ഇനി അമേരിക്കയുടെ അനുമതി വേണ്ടിവരും. അദാനി തീരം കവരുമ്പോൾ സംസ്ഥാന സർക്കാർ അതിന് കൂട്ടുനിന്നു. യഥാർത്ഥ ജനാധിപത്യം തിരിച്ചുകൊണ്ടുവരാനുളള അവസരമാണ് ഇപ്പോൾ. ജനങ്ങൾ ആ അവസരം ഉപയോഗിക്കണം. ജനങ്ങൾക്ക് ആശ്വാസം നൽകാനുള്ളതാണ് യുഡിഎഫിന്റെ 5 ഗ്യാരൻ്റികളെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അതേസമയം ചിറയിൻകീഴ് മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിലാണ് പ്രിയങ്ക ഗാന്ധി ആദ്യം പങ്കെടുത്തത്. വൈകിട്ട് വട്ടിയൂർക്കാവ് മണ്ഡലത്തിലെ പൊതുയോഗത്തിലും പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam