ഒരു സമുദായത്തിന്‍റെ വോട്ടിന് വേണ്ടിയാണ് ഈ നാടകം; ഡീൽ ആരോപണത്തിൽ മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍

Published : Mar 23, 2026, 02:50 PM IST
rajeev chandrasekhar

Synopsis

ഒരു സമുദായത്തിൻ്റെ വോട്ടിന് വേണ്ടിയാണ് സിപിഎമ്മും കോൺഗ്രസും ഈ നാടകം കളിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിപിഎമ്മും ബിജെപിയും പല മണ്ഡലത്തിലും ഡീലാണെന്ന് പറയുന്നത് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും നാണമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തിരുവനന്തപുരം: ഒരു സമുദായത്തിൻ്റെ വോട്ടിന് വേണ്ടിയാണ് സിപിഎമ്മും കോൺഗ്രസും ഈ നാടകം കളിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിപിഎമ്മും ബിജെപിയും പല മണ്ഡലത്തിലും ഡീലാണെന്ന് പറയുന്നത് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും നാണമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിനെ പിന്തുണച്ചത് സിപിഎമ്മായിരുന്നില്ലേ? തമിഴ്നാട്ടിൽ ആരൊക്കെയണ് ഒരുമിച്ച് മത്സരിക്കുന്നത്. ഇത്തരത്തിൽ കോണ്‍ഗ്രസും സിപിഎമ്മും ഒരു സമുദായത്തിന്‍റെ വോട്ടിന് വേണ്ടിയാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. സിപിഎം ബിജെപിയുടെ ബി ടീമാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇത് ഏത് സമുദായത്തിന്‍റെ വോട്ട് ലക്ഷ്യമിട്ട് പറഞ്ഞത്? ഏതു സമുദായമാണെന്നൊന്നും പറയുന്നില്ല. എല്ലാവര്‍ക്കും അത് മനസിലാകും. എല്ലാവര്‍ക്കും ബുദ്ധിയുണ്ട്. ആ സമുദായത്തിന്‍റെ വോട്ട് നേടാൻ വിഡ്ഢിത്തരം പറഞ്ഞ് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ശ്രമം. എന്നാൽ, ജനങ്ങള്‍ക്ക് ഇവിടെ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും മതിയായെന്നും അവര്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കൂടുതൽ മണ്ഡലങ്ങളിൽ ബിജെപി- സിപിഎം ഡീൽ ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്‍റെ മറുപടി. മഞ്ചേശ്വരം, കോന്നി, റാന്നി എന്നീ മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്നായിരുന്നു വിഡി സതീശന്‍റെ പുതിയ ആരോപണം. നേരത്തെ പാലക്കാട് അടക്കം സിപിഎം-ബിജെപി ഡീലുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചിരുന്നു. പത്ത് മണ്ഡലങ്ങളിൽ ഡീൽ ഉണ്ടെന്നായിരുന്നു ഇന്നലെ വിഡി സതീശൻ ആരോപിച്ചിരുന്നത്. ഡീൽ ആരോപണം ബിജെപിയും സിപിഎമ്മും തള്ളുന്നതിനിടെയാണ് വീണ്ടും ആരോപണം ഉയരുന്നത്. ഒന്നാം നമ്പര്‍ കാര്‍ ഒഴിവാക്കി ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് പോയ ആളാണ് മുഖ്യമന്ത്രിയെന്നും 1977ൽ ആര്‍എസ്എസ് വോട്ട് നേടി ജയിച്ചയാളാണ് മുഖ്യമന്ത്രിയെന്നും ആ ചരിത്രം തങ്ങള്‍ക്ക് പറയേണ്ടിവരുമെന്നും വിഡി സതീശൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാനന്തവാടിയിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താനുള്ള നീക്കം ഉപേക്ഷിച്ച് ആദിവാസി ഗോത്ര മഹാസഭ; പിന്തുണ യുഡിഎഫിനെന്ന് ഗീതാനന്ദൻ
ചാത്തന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബി ബി ഗോപകുമാർ | BB Gopakumar | NDA Candidate