ഈ പാട്ടുകൾ കേൾക്കാം, ക്യാൻസർ രോഗികൾക്കായി...

By Web TeamFirst Published May 9, 2019, 1:33 PM IST
Highlights

സംഗീതവിരുന്നിൽ നിന്നുള്ള വരുമാനം പൂർണ്ണമായും നിർധനരായ ക്യാൻസർ രോഗികൾക്കുള്ള ചികിത്സാസഹായത്തിനായാണ് ഉപയോഗിക്കുന്നത്. ബുക്ക് മൈ ഷോ ആപ്പിലൂടെയും നേരിട്ടും ടിക്കറ്റുകൾ ലഭ്യമാണ്.

ക്യാൻസർ രോഗികൾക്കായുള്ള ധനശേഖരണാർത്ഥം 'കാൻസെർവ്' സൊസൈറ്റി നടത്തുന്ന സംഗീത നിശ  മെയ് 12ന് വൈകീട്ട് 5ന് ഗോകുലം കൺവെൻഷൻ സെൻ്ററിലെ ശബരി ഹാളിൽ നടക്കും. 'ജയം - മ്യൂസിക് ഓഫ് ഹോപ്പ്' എന്നു പേരിട്ടിരിക്കുന്ന സംഗീതപരിപാടിയിൽ എം.ജയചന്ദ്രൻ, ഉണ്ണിമേനോൻ, സ്റ്റീഫൻ ദേവസ്സി, സിതാര, ഹരിചരൺ, കാർത്തിക്, ശബരീഷ്, അജയ ഗോപാൽ, സുദീപ് കുമാർ, ഹരിശങ്കർ, നിഖിൽ, രാജലക്ഷ്മി, ശ്രേയ ജയദീപ് തുടങ്ങിയ പ്രമുഖതാരങ്ങളാണ് അണിനിരക്കുന്നത്.

സംഗീതവിരുന്നിൽ നിന്നുള്ള വരുമാനം പൂർണ്ണമായും നിർധനരായ ക്യാൻസർ രോഗികൾക്കുള്ള ചികിത്സാസഹായത്തിനായാണ് ഉപയോഗിക്കുന്നത്. ബുക്ക് മൈ ഷോ ആപ്പിലൂടെയും നേരിട്ടും ടിക്കറ്റുകൾ ലഭ്യമാണ്. ഏഷ്യാനെറ്റ് ന്യൂസും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.

ക്യാൻസർ രോഗവിമുക്തി നേടിയ ഏതാനും പേർ ചില സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ 2014ൽ രൂപീകരിച്ച ചാരിറ്റബിൾ സൊസൈറ്റിയാണ് 'ക്യാൻസെർവ്'. ഇതുവരെയായി 30 ലക്ഷം രൂപയുടെ ചികിത്സാസഹായങ്ങൾ സംഘടന നേരിട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്.

ഹോസ്പിറ്റൽ ചിലവുകൾ, മരുന്നുകൾ എന്നിവയ്ക്കായുള്ള ധനസഹായത്തിനു പുറമെ കൗൺസിലിങ്, മാർഗ്ഗനിർദ്ദേശങ്ങൾ മറ്റു സഹായങ്ങൾ എന്നിവയും സൊസൈറ്റി ചെയ്തു വരുന്നു. ഹോസ്പിറ്റലുകളിൽ നിന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നവർക്കും നേരിട്ട് സഹായമഭ്യർത്ഥിക്കുന്നവർക്കുമാണ് സൗകര്യങ്ങൾ ലഭ്യമാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2341123, 9526028889, 9446481628, 8547857464

click me!