ഒടുവിൽ തീരുമാനമായി; കേരളോത്സവം നവംബർ പകുതിയോടെ, വിജ്ഞാപനം ഉടൻ ഇറങ്ങും

Published : Nov 04, 2024, 02:10 PM IST
ഒടുവിൽ തീരുമാനമായി; കേരളോത്സവം നവംബർ പകുതിയോടെ, വിജ്ഞാപനം ഉടൻ ഇറങ്ങും

Synopsis

ഈ വർഷവും കേരളോത്സവം വിജയകരമായി നടക്കുമെന്നും മാറ്റിവെച്ചിട്ടില്ലെന്നും സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് പറഞ്ഞു

ഇടുക്കി: ഈ വർഷം നടക്കുമോ ഇല്ലയോ എന്ന അനിശ്ചിതത്വത്തിൽ നിന്ന കേരളോത്സവത്തിന് ഒടുവിൽ തീരുമാനമായി. നവംബർ 15 ഓടെ പഞ്ചായത്ത് തല മത്സരങ്ങൾ ആരംഭിക്കാൻ തീരുമാനമായി. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പഞ്ചായത്തുകൾക്ക് ലഭിക്കും. 

യുവജനങ്ങളുടെ കലാകായിക സാംസ്കാരിക ഉത്സവമാണ് കേരളോത്സവം. ത്രിതല പഞ്ചായത്ത് തല മത്സരങ്ങൾ പോലും ഇതുവരെയും നടന്നിരുന്നില്ല. മുൻ വർഷങ്ങളിൽ മത്സരങ്ങളിൽ സജീവമായി പങ്കെടുത്തു പോന്നിരുന്ന കായിക താരങ്ങളും ക്ലബ്ബ് ഭാരവാഹികളുമെല്ലാം പഞ്ചായത്തുകളിലും ബന്ധപ്പെട്ട വകുപ്പുകളിലും അന്വേഷിച്ചെങ്കിലും അവർക്കും വിവരമൊന്നും ലഭിച്ചിരുന്നില്ല. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഓണാഘോഷം ഉൾപ്പെടെ സംസ്ഥാനത്തെ ആഘോഷ പരിപാടികൾ മാറ്റിവെക്കുകയും ചുരുക്കി നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കേരളോത്സവവും നടത്തണോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിരുന്നില്ല.

എന്നാൽ ഈ വർഷവും കേരളോത്സവം വിജയകരമായി നടക്കുമെന്നും മാറ്റിവെച്ചിട്ടില്ലെന്നും സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് പറഞ്ഞു. ഇതു സംബന്ധിച്ച പ്രഖ്യാപനവും വിവരങ്ങളും വകുപ്പു തലത്തിൽ പുറത്തിറങ്ങും. പ്രാദേശിക തലങ്ങളിൽ നവംബർ പകുതിയോടെ ആരംഭിച്ച് ജനുവരിയിൽ സംസ്ഥാന തല മത്സരങ്ങൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സതീഷ് പറഞ്ഞു.

ആദ്യ ഘട്ടങ്ങളിൽ പ്രാദേശിക തലത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ മത്സരങ്ങൾ നടക്കും. ശേഷം ബ്ലോക്ക്, ജില്ലാ തലത്തിൽ മത്സരങ്ങൾ നടക്കും. മുനിസിപാലിറ്റി, കോർപ്പറേഷൻ മേഖലകളിൽ ബ്ലോക്ക് തല മത്സരങ്ങൾ ഉണ്ടാവില്ല. കേരളോത്സവം സംബന്ധിച്ച ഉത്തരവ് രണ്ടു ദിവസത്തിനുള്ളിൽ പഞ്ചായത്തുകൾക്ക് ലഭിക്കും. തുടർന്ന് കമ്മിറ്റികൾ വിളിച്ച് ചേർത്ത് സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുകയാണ് പതിവ്. 

യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന്‌ അവസരമൊരുക്കുക, സാഹോദര്യവും സഹകരണ ബോധവും സഹവര്‍ത്തിത്വവും വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ സംസ്ഥാന സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ കേരളോത്സവം സംഘടിപ്പിക്കുന്നത്‌. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ്‌ കേരളോത്സവം നടത്തുക. സംസ്ഥാന തലത്തില്‍ വിജയികളായവരെ ദേശീയ യുവജനോത്സവത്തിലെ മത്സര ഇനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനും ദേശീയ തലത്തില്‍ മികച്ച വിജയം കൈവരിക്കുന്നതിനും കഴിഞ്ഞ വര്‍ഷങ്ങളില്‍ സാധിച്ചിരുന്നു. 

വൻ തുക ഫീസ് വാങ്ങി, പക്ഷേ അനുയോജ്യയായ വധുവിനെ കണ്ടെത്തിയില്ല; മാട്രിമോണിയൽ സൈറ്റിന് 60000 രൂപ പിഴ ചുമത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിബിഐയെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ച് അറസ്റ്റ് ചെയ്യിക്കാനാണ് ആഗ്രഹമെങ്കിൽ ചെയ്യട്ടേ'; പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവിന്‍റെ വെല്ലുവിളി
കൂടുതൽ നിയമസഭാ സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീ​ഗ്; സ്ഥാനാർത്ഥി നിർണയത്തിൽ ടേം വ്യവസ്ഥ വേണമെന്നും ആവശ്യം