
ഇടുക്കി: തൊടുപുഴയിലെ ബിജു ജോസഫിന്‍റെ കൊലപാതകത്തിൽ പിടിയിലായ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളെയും കൊണ്ട് ഇന്ന് തെളിവെടുപ്പ് നടത്തും. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാനും പ്രതികൾ കടത്തിക്കൊണ്ടുപോയ ബിജുവിന്‍റെ സ്കൂട്ടറും പൊലീസ് ട്രാക്ക് ചെയ്തു.
മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാൻ ഓടിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖുമും മുഹമ്മദ് അസ്ലവും ചേർന്ന് ബിജുവിനെ ക്രൂരമായി മർദ്ദിച്ചു. ബിജുവിന്‍റെ ഭാര്യ മഞ്ജുവിന്‍റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കാപ്പ പ്രകാരം റിമാൻഡിലുള്ള ആഷിഖ് ജോൺസന് വേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam