തൊടുപുഴയിൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവം; അരുൺ ആനന്ദ് റിമാന്‍ഡില്‍

Published : Mar 30, 2019, 07:49 PM ISTUpdated : Mar 30, 2019, 07:56 PM IST
തൊടുപുഴയിൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവം;  അരുൺ ആനന്ദ് റിമാന്‍ഡില്‍

Synopsis

തൊടുപുഴയില്‍ കുട്ടിയെ മർദ്ദിച്ച കേസില്‍ അരുണ്‍ ആനന്ദ് റിമാന്‍ഡില്‍. ഇടുക്കി കോടതി രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്.

ഇടുക്കി: തൊടുപുഴയിൽ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദിനെ റിമാന്‍ഡ് ചെയ്തു. ഇടുക്കി കോടതി രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ പ്രതി ഏഴ് വയസുകാരനെ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് പൊലീസ് പറയുന്നു. പ്രതിയ്ക്കെതിരെ പോക്സോ ചുമത്തും. 

പ്രതിയെ ഇവർ താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. വീട്ടിൽ വച്ച് കുട്ടിയെ മ‍ർദ്ദിച്ചതും ഭിത്തിയിലിടിച്ചതുമെല്ലാം പ്രതി പൊലീസിനോട് വിശദീകരിച്ചു. ഇളയ കുട്ടിയെ മർദ്ദിച്ചതിന് ഇയാൾക്കെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതി മയക്ക് മരുന്നിന് അടിമയാണെന്നാണ് നിഗമനം. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പോക്സോയ്ക്കൊപ്പം വധശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഇളകുട്ടിയെ മർദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണനയിലാണ്. കുട്ടികളുടെ പിതാവിന്‍റെ മരണത്തിൽ ആരോപണം ഉയർന്നാൽ അതും അന്വേഷിക്കും. തൊടപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ റിട്ട. അധ്യാപിക മരിച്ച നിലയിൽ, മൃതദേഹത്തിൽ നിറയെ മുറിവുകള്‍, പൊലീസ് അന്വേഷണം
Malayalam News Live: ശബരിമലയിൽ വൻഭക്തജനത്തിരക്ക്, നാളെ മുതൽ കേരളീയ സദ്യ