സമ്പദ്ഘടനയ്ക്ക് ഉത്തേജനം നൽകുന്നതൊന്നും സാമ്പത്തിക പാക്കേജിൽ ഇല്ലെന്ന് തോമസ് ഐസക്

By Web TeamFirst Published May 15, 2020, 7:18 PM IST
Highlights

കൊവിഡിനെ പ്രതിരോധിക്കാൻ മൂന്ന് മാസം എടുത്താൽ 10.1 ശതമാനം സമ്പദ് വ്യവസ്ഥയിൽ കുറവ് വരും. ആറ് മാസം സമയമെടുത്താൽ 13.6 ശതമാനം കുറവ് വരുമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങളൊന്നും കേന്ദ്രസർക്കാരിന്റെ കൊവിഡ് പാക്കേജിൽ ഇല്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. അധികമായി നൽകുന്നതെന്ന് ഏറിയാൽ 20,000 കൂടി മാത്രമാണെന്നും അഅദ്ദേഹം പറഞ്ഞു.

കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ചവയിൽ പലതും നിലവിലുള്ള സ്കീമുകളാണ്. കേരളം നേരിടുന്നത് ഭയാനകമായ തകർച്ചയാണ്. കൊവിഡിനെ പ്രതിരോധിക്കാൻ മൂന്ന് മാസം എടുത്താൽ 10.1 ശതമാനം സമ്പദ് വ്യവസ്ഥയിൽ കുറവ് വരും. ആറ് മാസം സമയമെടുത്താൽ 13.6 ശതമാനം കുറവ് വരുമെന്നും അദ്ദേഹം പറഞ്ഞു.

ഗിഫ്റ്റ് പഠനം ഭയാനകമായ തകർച്ചയാണ് സൂചിപ്പിക്കുന്നത്. 33455 കോടിയുടെ ഇടിവാണ് ജിഡിപിയിൽ ഉണ്ടാവു. ജി എസ്.ടിയിൽ 19,816 കോടി രൂപയുടെ കുറവുണ്ടാകും. കേരളത്തിന്റെ സാമ്പത്തിക വളർച്ച (-) 2.9 ആവും
1,44,635 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ കണക്കാക്കിയ വരുമാനം. 81,180 കോടി വരുമാനം മാത്രമേ ഉണ്ടാവൂ.

റവന്യു കമ്മി നിലവിലെ 1.55 ശതമാനത്തിൽ നിന്ന് 4.18 ശതമാനമാകും. ധനക്കമ്മി മൂന്ന് ശതമാനത്തിൽ നിന്ന് 5.95 ശതമാനമാകും. ഇത് പരിഹരിക്കാൻ കേന്ദ്രസർക്കാർ നൽകേണ്ട 15,000 കോടി നൽകിയില്ലെങ്കിൽ കൂടുതൽ ആഘാതം നേരിടും.  എന്നാൽ കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജിൽ അധിക വായ്പ, സഹായം എന്നിവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളില്ല.

അവശ്യ സാധന നിയമത്തിൽ ഭേദഗതി വരുത്താനുള്ള തീരുമാനം കർഷകന് സഹായകരമാവില്ല. ഇത് വിനയായി തീരും. ചെലവ് ചുരുക്കൽ വേണ്ടിവരും. സംസ്ഥാന സർക്കാരിന്റെ പദ്ധതികളിൽ മാറ്റം വേണ്ടി വരും. പദ്ധതിയിതര  ചെലവുകൾ കുറക്കുന്നത് പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!