യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം: എസ്എഫ്ഐയെ തിരുത്തുമെന്ന് തോമസ് ഐസക്

By Web TeamFirst Published Jul 14, 2019, 11:07 AM IST
Highlights

എസ്എഫ്ഐയുടെ സമീപനത്തിന് വിരുദ്ധമായ കാര്യങ്ങളാണ് യൂണിവേഴ്സിറ്റി കോളേജിൽ നടന്നത്. അത് തിരുത്തി തന്നെ മുന്നോട്ട് പോകുമെന്ന് തോമസ് ഐസക്.

കോഴിക്കോട്: തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലുണ്ടായ ആക്രമണം എസ്എഫ്ഐയുടെ സമീപനത്തിന് വിരുദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്. സംഘടനയുടെ നയസമീപനങ്ങളിൽ തിരുത്തൽ വേണം. അത് തിരുത്തി തന്നെ മുന്നോട്ട് പോകുമെന്നും തോമസ് ഐസക് പറഞ്ഞു. 

എന്നാൽ എല്ലായിടത്തും എസ് എഫ് ഐ ആക്രമണത്തിന്‍റെ ആളുകളെന്ന പ്രചാരണം ശരിയല്ലെന്നും തോമസ് ഐകസ് കോഴിക്കോട്ട് പറഞ്ഞു.

click me!