മരത്തിന് മുകളില്‍ മണിക്കൂറുകളുടെ കാത്തിരിപ്പ്; മലയാളി ഫോട്ടോഗ്രാഫര്‍ക്ക് അന്തര്‍ദേശീയ പുരസ്കാരം

By Web TeamFirst Published Jun 4, 2021, 5:45 PM IST
Highlights

ലോകം തലകീഴായി പോവുമ്പോള്‍ എന്ന അടിക്കുറിപ്പോടെ മരത്തിലേക്ക് കയറിവരുന്ന ഒറാങ്ങൂട്ടാന്‍റെ ചിത്രത്തിനാണ് അവാര്‍ഡ്.  മരത്തില്‍ കയറി ഇരുന്ന് നിലത്ത് ജലാശയത്തില്‍ ആകാളത്തിന്‍ഫെ പ്രതിഫലനം കാണുന്ന രീതിയില്‍ മരത്തില്‍ കയറി ഇരുന്നാണ് തോമസ് വിജയന്‍റെ ചിത്രമുള്ളത്.

മണിക്കൂറുകള്‍ കാത്തിരിന്നെടുത്ത ചിത്രത്തിന് മലയാളിക്ക് അന്തര്‍ദേശീയ പുരസ്കാരം. നേച്ചര്‍ ടിടിഎല്‍ ഫോട്ടോഗ്രാഫര്‍ 2021 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കാനഡയില്‍ താമസമാക്കിയ മലയാളി തോമസ് വിജയന്‍റെ ചിത്രത്തിന് അനിമല്‍ ബിഹേവിയര്‍ എന്ന വിഭാഗത്തിലും പൊതുവായ മികച്ച ചിത്രത്തിനുമുള്ള അവാര്‍ഡ്. ആയിരത്തി അഞ്ഞൂറ് പൌണ്ടാണ് തോമസ് വിജയന് സമ്മാനമായി ലഭിക്കുക.

ലോകം തലകീഴായി പോവുമ്പോള്‍ എന്ന അടിക്കുറിപ്പോടെ മരത്തിലേക്ക് കയറിവരുന്ന ഒറാങ്ങൂട്ടാന്‍റെ ചിത്രത്തിനാണ് അവാര്‍ഡ്.  മരത്തില്‍ കയറി ഇരുന്ന് നിലത്ത് ജലാശയത്തില്‍ ആകാളത്തിന്‍ഫെ പ്രതിഫലനം കാണുന്ന രീതിയില്‍ മരത്തില്‍ കയറി ഇരുന്നാണ് തോമസ് വിജയന്‍റെ ചിത്രമുള്ളത്. തോമസ് വിജയന്‍റെ ചിത്രം മത്സരത്തിനായി എത്തിയ ചിത്രങ്ങളില്‍ വേറിട്ട് നിന്നുവെന്നാണ് ജഡ്ജിംഗ് പാനല്‍ അംഗവും നാച്ചര്‍ ടിടിഎല്‍ സ്ഥാപകനുമായ വില്‍ നിക്കോള്‍സ് പ്രതികരിക്കുന്നത്.

ബോര്‍ണിയോയിലെ പല ദിവസങ്ങള്‍ ചെലവിട്ടാണ് ഈ ചിത്രമെടുത്തതെന്നാണ് തോമസ് വിജയന്‍ ചിത്രത്തേക്കുറിച്ച് പറയുന്നത്. വെള്ളത്തില്‍ വളരുന്ന ഒരു മരത്തില്‍ വച്ചാണ് ചിത്രം കിട്ടിയത്. ഒറാങ്ങൂട്ടാന്‍റെ സ്ഥിരം സഞ്ചാരപാതയാണ് ഈ മേഖലയെന്ന് മനസിലാക്കിയ ശേഷം മണിക്കൂറുകള്‍ ചിത്രത്തിനായി കാത്തിരുന്നെന്നും തോമസ് വിജയന്‍ പറയുന്നു. 8000ത്തോളം മത്സരാര്‍ത്ഥികളില്‍ നിന്നാണ് തോമസ് വിജയന്‍റെ നേട്ടം. ലണ്ടന്‍ സ്വദേശിയായ പതിമൂന്നുകാരനായ തോമസ് ഈസ്റ്റര്‍ബുക്കിന് യംഗ് നേച്ചര്‍ ടിടിഎല്‍ എന്ന അവാര്‍ഡ് ലഭിച്ചു.

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!