Thoppil Anto: ഗായകൻ തോപ്പിൽ ആൻ്റോ അന്തരിച്ചു

Published : Dec 04, 2021, 07:38 PM ISTUpdated : Dec 04, 2021, 07:40 PM IST
Thoppil Anto: ഗായകൻ തോപ്പിൽ ആൻ്റോ അന്തരിച്ചു

Synopsis

കേരളത്തിലെ പ്രമുഖ ഗാനമേള ട്രൂപ്പുകളിൽ നാലു പതിറ്റാണ്ടോളം പാട്ടുകാരനായി പ്രവർത്തിച്ച തോപ്പിൽ ആൻ്റോ ഇടക്കാലത്ത് കൊച്ചിൻ ബാന്റോ എന്ന സ്വന്തം ട്രൂപ്പും  രൂപീകരിച്ചിരുന്നു. 

കൊച്ചി: ഗായകൻ തോപ്പിൽ ആൻ്റോ (Thoppil Anto) അന്തരിച്ചു. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽ വച്ചാണ് അന്ത്യം. 81 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം (Death). നാടകഗാനങ്ങളിലൂടെയാണ് (Drama Songs) തോപ്പിൽ ആൻ്റോ പ്രശസ്തനായത്. സിനിമകളിലും പാടിയിട്ടുണ്ട്. 

ഇടപ്പള്ളി പള്ളിക്ക് സമീപം ചവിട്ടു നാടക കലാകാരനായിരുന്ന തോപ്പിൽ പറമ്പിൽ കുഞ്ഞാപ്പു ആശാന്റെയും ഏലമ്മയുടെയും മകനായാ തോപ്പിൽ ആന്റോ. ആന്റി എന്ന പേര് ഗാനമേളകൾക്കായി തോപ്പിൽ ആന്റോ എന്നു മാറ്റുകയായിരുന്നു. ആയിരക്കണക്കിനു വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുള്ള ആന്റോയുടെ ഫാ.ഡാമിയൻ , അനുഭവങ്ങളേ നന്ദി, വീണപൂവ് തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കലാപം എന്ന ചിത്രത്തിൽ സംഗീത സംവിധാനവും നിർവഹിച്ചു. 

തോപ്പിൽ ആൻ്റോയുടെ എൺപതാം പിറന്നാളിന് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ റിപ്പോർട്ട്

കേരളത്തിലെ പ്രമുഖ ഗാനമേള ട്രൂപ്പുകളിൽ നാലു പതിറ്റാണ്ടോളം പാട്ടുകാരനായി പ്രവർത്തിച്ച തോപ്പിൽ ആൻ്റോ ഇടക്കാലത്ത് കൊച്ചിൻ ബാന്റോ എന്ന സ്വന്തം ട്രൂപ്പും  രൂപീകരിച്ചിരുന്നു. 2017ൽ പുറത്തിറങ്ങിയ ഹണീ ബീ 2 സെലിബ്രേഷൻസ് എന്ന സിനിമയിലെ നുമ്മടെ കൊച്ചിയെന്ന ഗാനമാണ് അവസാനമായി പാടിയത്. 

 

തോപ്പിൽ ആൻ്റോ ആലപിച്ച ഗാനങ്ങൾ ( പട്ടികയ്ക്ക് കടപ്പാട് : https://m3db.com/thoppil-anto )

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി