ആറ്റിങ്ങല്‍ അപകടം; മരിച്ചത് പൂജ കഴിഞ്ഞ് മടങ്ങിയ സംഘം

Published : Nov 09, 2019, 09:40 PM IST
ആറ്റിങ്ങല്‍ അപകടം; മരിച്ചത് പൂജ കഴിഞ്ഞ് മടങ്ങിയ സംഘം

Synopsis

ഉച്ചക്ക് രണ്ടയോടെ ദേശീയപാതയിൽ കൊച്ചുവിളമൂട്ടിലായിരുന്നു സംഭവം. നെയ്യാർ ഡാമിലെ ശിവാനന്ദാശ്രമത്തിൽ നവാഹപൂജ കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.   

തിരുവനന്തപുരം: ആറ്റിങ്ങൽ ആലങ്കോട് ഉണ്ടായ വാഹനാപകടത്തിൽ  കായംകുളം അംബ ആശ്രമത്തിലെ സ്വാമി ഹരിഹരചൈത്യ ഉൾപ്പടെ നാല് പേര്‍ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉച്ചക്ക് രണ്ടയോടെ ദേശീയപാതയിൽ കൊച്ചുവിളമൂട്ടിലായിരുന്നു സംഭവം. നെയ്യാർ ഡാമിലെ ശിവാനന്ദാശ്രമത്തിൽ നവാഹപൂജ കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. 

സ്വാമി ഹരിഹരചൈതന്യ, മാവലിക്കര സ്വദേശി രാജൻ ബാബു, റിട്ട റെയിൽവെ സൂപ്രണ്ടായ ഓച്ചിറ സ്വദേശി റാവു മകൻ അനുരാഗ്, എന്നിരാണ് മരിച്ചത്. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് ലോഡുമായി വന്ന ലോറിയുമായി ഇവർ സഞ്ചരിച്ച മാരുതി ഓൾട്ടോ കാർ കൂട്ടിയിടിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നോ എന്നും സംശയമുണ്ട്. ലോറിയുടെ അടിയിലേക്ക് കയറിപ്പോയ കാർ പൂർണ്ണമായും തകർന്നു. നാലുപേരും അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാർ വെട്ടിപ്പൊളിച്ചായിരുന്നു മൃതദേഹങ്ങൾ പുറത്തെടുത്ത്. മൃതദേഹങ്ങള്‍ ചിറയൻകീഴ് താലൂക്ക് ആശുപത്രിലാണ് സൂക്ഷിച്ചിരിക്കുന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരെ ഗതാഗതം തടസപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇത് ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ്, ഇടുക്കി സീറ്റ് ഞങ്ങളുടേത്', കോൺഗ്രസ് അവകാശമുന്നയിച്ചിട്ടില്ലെന്നും പിജെ ജോസഫ്
ശബരിമല സ്വർണക്കൊള്ളക്കേസ്: പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം, കേസ് 19ന് വീണ്ടും പരി​ഗണിക്കും