വികസനത്തെ എതിർക്കുന്നവരുടെ സ്ഥാനം ചവറ്റുകൊട്ടയിൽ, നവകേരളം യാഥാർത്ഥ്യമാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

Published : Aug 12, 2022, 04:38 PM IST
വികസനത്തെ എതിർക്കുന്നവരുടെ സ്ഥാനം ചവറ്റുകൊട്ടയിൽ, നവകേരളം യാഥാർത്ഥ്യമാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

Synopsis

നാട് നന്നാകരുത് എന്നാണ് അത്തരക്കാരുടെ ചിന്ത. ഈ മനോഭാവം നാടിൻറെ പുരോഗതിക്ക് വലിയ തടസ്സമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നമ്മുടെ നാട് വികസിച്ച് കൂടാ എന്ന് ചിലർ ചിന്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  വികസനത്തെ എതിർക്കുന്നവർക്കുള്ള സ്ഥാനം ചവറ്റുകൊട്ടയിലാണെന്നും നവകേരളം യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ധനുവച്ചപുരം ഇൻറർനാഷണൽ ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകായുക്ത നിയമത്തിൽ ഭേദഗതി നിർദ്ദേശിക്കാൻ സിപിഐ

നാട് നന്നാകരുത് എന്നാണ് അത്തരക്കാരുടെ ചിന്ത. ഈ മനോഭാവം നാടിൻറെ പുരോഗതിക്ക് വലിയ തടസ്സമാണ്. ഏത് പാവപ്പെട്ടവനും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം കിട്ടണം എന്നതാണ് ഇടത് സർക്കാർ മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടെന്ന് അദ്ദേഹം പറഞ്ഞു. അതിലേക്കാണ് നാം നടന്നു നീങ്ങുന്നത്.

പൊതുവിദ്യാഭ്യാസ രംഗത്ത് നിന്ന് മുൻപ് 5 ലക്ഷം കുട്ടികൾ കൊഴിഞ്ഞുപോയ കാര്യം മുഖ്യമന്ത്രി പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോൾ 10 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ കൂടുതലായി പൊതുവിദ്യാലയങ്ങളിലെത്തി. സ്കൂളുകളിലെ പശ്ചാത്തല വികസനത്തിനൊപ്പം അക്കാദമിക നിലവാരവും ഉയർന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ഏഴയലത്തെത്തിയില്ല'; ഇഴകീറി മികവ് പരിശോധിച്ച് സിപിഎം, അമര്‍ഷം, അഴിച്ചുപണി?

കേരളത്തിൻറെ വിദ്യാഭ്യാസ രംഗമാകെ വലിയ മുന്നേറ്റത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ദേശീയപാതാ വികസനത്തിന് വേണ്ടി 2016 വരെ ഭൂമിയേറ്റെടുക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 45 മീറ്റർ വീതിയിൽ എടുക്കണമെന്ന് തീരുമാനിച്ചു. എന്നാൽ ഒന്നും നടന്നില്ല. ഭൂമി ഏറ്റെടുക്കാൻ വേണ്ടതിൽ 25 ശതമാനം തുക സർക്കാർ കൊടുത്താണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്. ഇപ്പോൾ ആറ് വരി ദേശീയ പാതയുടെ നിർമാണം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സംസ്ഥാന സമിതി ഇന്ന് അവസാനിക്കും: സർക്കാരിനെതിരായ വിമർശനങ്ങൾക്ക് നേതൃത്വം മറുപടി പറയും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി
വീട് കയറി പ്രചരണം നടത്തുന്നവർ ശ്രദ്ധിക്കണം! പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം;'തർക്കിക്കാൻ നിൽക്കരുത്, ജനങ്ങൾ പറയുമ്പോൾ ഇടക്ക് കയറി സംസാരിക്കരുത്'