കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമം; ആലുവയിൽ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍

By Web TeamFirst Published Nov 28, 2020, 4:39 PM IST
Highlights

ക്രിസ്തുമസ്, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങൾ എത്തുന്നതോടെ നിശാ പാര്‍ട്ടികൾക്ക് വിതരണം ചെയ്യാനായാണ് എംഡിഎംഎ എത്തിച്ചതെന്ന് എക്സൈസ് സംഘം പറഞ്ഞു.

ആലുവ: കാറിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് സംഘം ആലുവയിൽ പിടിയിൽ. യുവതിയടക്കം മൂന്ന് പേരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി എ അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ്  പ്രതികൾ പിടിയിലായത്.  പാലക്കാട്‌  സ്വദേശി കസ്തൂരിമണി, ഇടുക്കി സ്വദേശി ജോസഫ്, കോട്ടയം സ്വദേശി പ്രണവ് പൈലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 17 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കാറും എകസൈസ് കസ്റ്റഡിയിലെടുത്തു.

ക്രിസ്തുമസ്, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങൾ എത്തുന്നതോടെ നിശാ പാര്‍ട്ടികൾക്ക് വിതരണം ചെയ്യാനായാണ് എംഡിഎംഎ എത്തിച്ചതെന്ന് എക്സൈസ് സംഘം പറഞ്ഞു. പരിശോധനകളിൽ നിന്നും ശ്രദ്ധതിരിക്കുന്നതിനാണ് ഇവർ സ്ത്രീകളെ കൂടെ നിര്‍ത്തുന്നത്. ബംഗളുരുവിൽ നിന്നും വാങ്ങുന്ന എംഡിഎംഎ കേരളത്തിൽ വൻ വിലയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. അങ്കമാലി, കാലടി എന്നിവടങ്ങൾ കേന്ദ്രികരിച്ചാണ് സംഘത്തിന്‍റെ പ്രവര്‍ത്തനം. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരാനാണ് എക്സൈസിന്‍റെ തീരുമാനം.

click me!