സ്വർണത്തിൽ ഈയം ചേർത്ത് വ്യാജ സ്വർണം നിർമ്മിച്ച് തട്ടിപ്പ്; കണ്ണൂരിൽ മൂന്നു പേ‍ർ പിടിയിൽ

Published : Aug 20, 2023, 02:10 PM ISTUpdated : Aug 20, 2023, 02:53 PM IST
സ്വർണത്തിൽ ഈയം ചേർത്ത് വ്യാജ സ്വർണം നിർമ്മിച്ച് തട്ടിപ്പ്; കണ്ണൂരിൽ മൂന്നു പേ‍ർ പിടിയിൽ

Synopsis

കണ്ണൂർ ടൗണിലെ ഒരു ജ്വല്ലറിയിൽ സ്വർണം വിറ്റ് 50000 രൂപ ഇവർ കൈക്കലാക്കിയിരുന്നു. മറ്റൊരു ജ്വല്ലറിയിൽ വിളക്കുന്നതിനിടയിലാണ് പിടിയിലായത്. കണ്ണൂർ ടൗൺ സി ഐ ബിനു മോഹനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

കണ്ണൂർ: കണ്ണൂരിൽ വ്യാജ സ്വർണ തട്ടിപ്പിൽ മൂന്നു പേ‍ർ പിടിയിൽ. സ്വർണത്തിൽ ഈയം ചേർത്ത് വ്യാജ സ്വർണം നിർമ്മിച്ചായിരുന്നു തട്ടിപ്പ്. തലശ്ശേരി സ്വദേശി സിറാജ്ജുദ്ധീൻ അഴീക്കോട് സ്വദേശി സുജയിൽ ഇരിക്കൂർ സ്വദേശി റഫീഖ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ ടൗണിലെ ഒരു ജ്വല്ലറിയിൽ സ്വർണം വിറ്റ് 50000 രൂപ ഇവർ കൈക്കലാക്കിയിരുന്നു. മറ്റൊരു ജ്വല്ലറിയിൽ വിളക്കുന്നതിനിടയിലാണ് പിടിയിലായത്. കണ്ണൂർ ടൗൺ സി ഐ ബിനു മോഹനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ​ഗൃഹനാഥൻ ആത്മഹത്യ ചെയ്തു 

അതിനിടെ, ടിടിഇക്കു നേരെ ട്രെയിനിൽ വീണ്ടും ആക്രമണം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനാണ് ടിടിഇയെ ആക്രമിച്ചത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ആളാണ് ആക്രമിച്ചത്. പുലർച്ചെ 3.30നു ട്രെയിൻ വടകര പിന്നിട്ടപ്പോളാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥ് ഷൊർണൂർ റെയിൽവേ ഹോസ്പിറ്റലിൽ ചികിത്സ തേടി. മദ്യ ലഹരിയിൽ ആയിരുന്ന അക്രമി കത്തി വീശിയതായി ആര് പി എഫ് സംഘം പറയുന്നു. നിലവിൽ പ്രതി ബിജുകുമാർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലാണ്. 

മണിപ്പൂർ കലാപം അന്വേഷിക്കുന്ന സിബിഐ സംഘം വിപുലീകരിച്ചു, 30 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപക്കിന്‍റെ മരണത്തിൽ ഷംജിതക്ക് ജയിലോ? ജാമ്യമോ? വാദം പൂർത്തിയായി, ജാമ്യഹർജിയിൽ വിധി ചൊവ്വാഴ്ച
ബാഹ്യ ഇടപെടലുകളില്ലാത്ത അന്വേഷണം ഉറപ്പ്, പൊലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമെന്ന് മുഖ്യമന്ത്രി, 13 പോലീസ് മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്തു