ബന്ധുവീട്ടിൽ വിരുന്നെത്തി, മടങ്ങുന്നത് ചേതനയറ്റ്; നാടിനെയും വീടിനെയും കണ്ണീരിലാഴ്ത്തി കുരുന്നുകളുടെ മുങ്ങിമരണം

Published : May 14, 2023, 01:25 AM ISTUpdated : May 14, 2023, 01:32 AM IST
ബന്ധുവീട്ടിൽ വിരുന്നെത്തി, മടങ്ങുന്നത് ചേതനയറ്റ്; നാടിനെയും വീടിനെയും കണ്ണീരിലാഴ്ത്തി കുരുന്നുകളുടെ മുങ്ങിമരണം

Synopsis

ഏറെ നേരമായിട്ടും കുട്ടികള്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചപ്പോള്‍ പുഴക്കരയില്‍ കുട്ടികളുടെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തി.

കൊച്ചി: എറണാകുളം വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ് മരിച്ച മൂന്ന് കുട്ടികളും അവധിക്കാലത്ത് ബന്ധുവീട്ടിൽ വിരുന്നിനെത്തിയവർ. ശ്രീവേദ (10), അഭിനവ് (13), ശ്രീരാ​ഗ് (13) എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്. മൂവരു‌ടെയും മൃതദേഹം കണ്ടെടുത്തു. രണ്ട് കുട്ടികളുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. മുങ്ങൽവിദ​ഗ്ധരുടെ തിരച്ചിലിൽ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.  പല്ലന്‍തുരുത്തില്‍ മുസ്‌രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്.

നാലും അഞ്ചും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് മരിച്ചത്. ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കുട്ടികള്‍ ഉച്ചയോടെ പുഴയിലേക്ക് പോവുകയായിരുന്നു. എന്നാൽ ഏറെ നേരമായിട്ടും കുട്ടികള്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചപ്പോള്‍ പുഴക്കരയില്‍ കുട്ടികളുടെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി ഏഴേമുക്കാലോടെ ആദ്യമൃതദേഹം ലഭിച്ചത്. രാത്രി 11 മണിയോടെയാണ് അവസാനത്തെ മൃതദേഹവും കണ്ടെത്തിയത്. 

കണ്ണീർപുഴ; പറവൂർ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ'; വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തള്ളി സിപിഎം
ശബരിമല സ്വര്‍ണക്കൊള്ള; കെപി ശങ്കരദാസ് ജയിലിൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി