
തൃശ്ശൂർ: തൃശ്ശൂർ ദേശമംഗലത്ത് പശുക്കൾ ഷോക്കേറ്റ് ചത്തു. പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റാണ് മൂന്ന് പശുക്കൾ ചത്തത്. കടുകശ്ശേരി തോട്ടുമൂച്ചിക്കല്‍ അവറുവിൻ്റെ മൂന്ന് പശുക്കളാണ് ചത്തത്. ശക്തമായ കാറ്റില്‍ വൈദ്യുത കമ്പികള്‍ പൊട്ടി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഇന്ന് പാലക്കാട് അട്ടപ്പാടിയിൽ ഒരു ഇതരസംസ്ഥാന തൊഴിലാളിയിലും ഷോക്കേറ്റ് മരിച്ചിരുന്നു. ഷോളയൂരിലായിരുന്നു അപകടം. പശ്ചിമബംഗാൾ സ്വദേശി ആഖിബുൽ ശൈഖ് ആണ് മരിച്ചത്. ഇവിടെ കെട്ടിട്ട നിർമ്മാണത്തിനായി എത്തിയതായിരുന്നു ആഖിബ്. തലയിൽ സിമൻ്റ് ചാക്കുമായി പോകുമ്പോൾ ദേഹത്തേക്ക് വൈദ്യുതി ലൈൻ പൊട്ടി വീഴുകയായിരുന്നു.ഉച്ചയ്ക്ക് 12 മണിയോടെ ആണ് അപകടം ഉണ്ടായത്. അര കിലോമീറ്റർ ദൂരത്തുള്ള ട്രാൻസ്‌ഫോർമാറിലെ ഫ്യൂസ് ഊരിയ ശേഷം ആണ് ആഖിബിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അതിനോടകം മരണം സംഭവിച്ചിരുന്നു. മൃതദേഹം അഗളി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തൃശ്ശൂരിലെ ബാറിലെ കൊലപാതകം: ആറ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജാക്കും, ഒരാൾക്കായി തെരച്ചിൽ തുടരുന്നു
തൃശ്ശൂർ: തളിക്കുളം സെന്‍ട്രല്‍ ബാറിലെ കൊലപാതകക്കേസില്‍ അറസ്റ്റിലായ ആറു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബാര്‍ ജീവനക്കാരനായിരുന്ന വിഷ്ണു, സുഹൃത്തുക്കളായ അജ്മൽ, അതുൽ ,യാസിം, അമിത് ,ധനേഷ് , എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് ബാറിലെത്തിയ ഏഴംഗ സംഘം ബാര്‍ മുതലാളി കൃഷ്ണരാജിനെയും സഹായിയായ ബൈജുവിനെയും സുഹൃത്ത് അനന്തുവിനെയും ആക്രമിച്ചത്. കുത്തേറ്റ ബൈജു മരിക്കുകയും മറ്റു രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബാര്‍ ജീവനക്കാരായ അമല്‍, വിഷ്ണു എന്നിവര്‍ പണാപഹരണം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികളിലൊരാളായ അമലിനെക്കുറിച്ച് സൂചനകളുണ്ടെന്ന് വലപ്പാട് പൊലീസ് അറിയിച്ചു