കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; കേസെടുത്ത് പൊലീസ്

Published : Mar 25, 2024, 06:01 AM ISTUpdated : Mar 25, 2024, 06:34 AM IST
കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; കേസെടുത്ത് പൊലീസ്

Synopsis

ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് മൂന്നുപേർക്കും വെട്ടേറ്റത്

കണ്ണൂര്‍: കണ്ണൂർ മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂർ അയ്യല്ലൂരിൽ ആണ് സംഭവം. ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് മൂന്നുപേർക്കും വെട്ടേറ്റത്. പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പരിക്കെറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ടി വി രാജേഷും നേതാക്കളും ആശുപത്രിയിൽ എത്തി. പ്രദേശത്തു തർക്കങ്ങൾ നിലനിന്നിരുന്നു എന്നാണ് വിവരം. മട്ടന്നൂർ പൊലീസ്  കേസെടുത്തു അന്വേഷണം തുടങ്ങി.

റഷ്യന്‍ യുദ്ധഭൂമിയിലേക്കുള്ള മനുഷ്യക്കടത്ത്; കൂടുതല്‍ വെളിപ്പെടുത്തലുമായി ഡേവിഡ് മുത്തപ്പൻ

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്