രണ്ട് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു, തൃശ്ശൂരില്‍ ഉച്ചവരെ കൂടി, മലപ്പുറത്ത് തുടരും

By Web TeamFirst Published May 22, 2021, 6:51 AM IST
Highlights

മലപ്പുറത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മലപ്പുറത്ത് നേരിട്ടെത്തി സ്ഥിതി വിലയിരുത്തും. 

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗണ്‍ പിൻവലിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗണാണ് ഒഴിവാക്കിയത്. തൃശ്ശൂര്‍ ജില്ലയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉച്ചവരെ കൂടി തുടരും. ഉച്ചയ്ക്ക് വിശദമായ ഉത്തരവ് ഇറങ്ങിയതിന് ശേഷമായിരിക്കും ഇളവുകള്‍ ഉണ്ടാവുക. അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ തുടരും.

ബാക്കി 13 ജില്ലകളിലും ലോക്ക്ഡൗണ്‍ ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. മലപ്പുറത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മലപ്പുറത്ത് നേരിട്ടെത്തി സ്ഥിതി വിലയിരുത്തും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ജില്ലയിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ശരാശരി 33 ശതമാനമാണ്. 

click me!