പാലക്കാട് ബസും ട്രാവലറും കൂട്ടിയിടിച്ച് 2 മരണം, രണ്ട് പേരുടെ നില ഗുരുതരം, ഇരുപതോളം പേർക്ക് പരിക്ക്

Published : May 22, 2022, 04:41 PM ISTUpdated : May 22, 2022, 07:12 PM IST
പാലക്കാട് ബസും  ട്രാവലറും കൂട്ടിയിടിച്ച് 2 മരണം, രണ്ട് പേരുടെ നില ഗുരുതരം, ഇരുപതോളം പേർക്ക് പരിക്ക്

Synopsis

തിരുവല്ലയിൽ നിന്നും പഴനിയിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസും തൃശ്ശൂർ ഭാഗത്തേക്ക് പോയ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. 

പാലക്കാട്: മുടപ്പല്ലൂരിൽ ബസും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് മരണം. ട്രാവലറിൽ യാത്ര ചെയ്യുകയായിരുന്ന ആലപ്പുഴ സ്വദേശികളാണ് മരിച്ചത് . ആലപ്പുഴ അർത്തുങ്കൽ സ്വദേശികളായ റോസ്‍ലി, പൈലി എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്.  ഇരുപതോളം പേർക്ക് പരിക്ക് പറ്റി. ഇവരെ നെന്മാറ വടക്കഞ്ചേരി എവന്നിവിടങ്ങളിലെ ആശുപത്രിയികളിൽ പ്രവേശിപ്പിച്ചു. തിരുവല്ലയിൽ നിന്നും പഴനിയിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസും തൃശ്ശൂർ ഭാഗത്തേക്ക് പോയ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. കനത്ത മഴയിൽ ബസ് റോഡിൽ നിന്ന് തെന്നിമാറി ട്രാവലറിൽ ഇടിക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്നണ് രക്ഷപ്രവർത്തനം നടത്തിയത്. 

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അമ്മയും മകനും മരിച്ചു

കോഴിക്കോട് വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശികളായ രാകേഷ്, ഗിരിജ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് പേർക്ക് പരിക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കാർ യാത്രക്കാർ കൊട്ടിയൂർ  തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഉച്ചക്ക് പന്ത്രണ്ടേ മുക്കാലോടെ വടകര കെടി ബസാറിന് സമീപമായിരുന്നു അപകടം. ലോറിയും കാറും നേർക്കുനേർ  ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി