ആയുധങ്ങളുമായി തിരുവമ്പാടിയിൽ മാവോയിസ്റ്റുകളെത്തി; അന്വേഷണം തുടങ്ങി

By Web TeamFirst Published Dec 9, 2019, 12:43 PM IST
Highlights
  • തിരുവമ്പാടി മുത്തപ്പൻപുഴ എന്ന സ്ഥലത്താണ് മാവോയിസ്റ്റുകളുടെ സംഘം എത്തിയത്
  • ഇന്നലെ രാത്രി 8 30 മുതൽ 10 30 വരെയാണ് ഇവർ ഇവിടെയുണ്ടായിരുന്നത്

കോഴിക്കോട്: ആയുധങ്ങളുമായി തിരുവമ്പാടിയിൽ മാവോയിസ്റ്റുകളെത്തിയതായി വിവരം. തിരുവമ്പാടി മുത്തപ്പൻപുഴ എന്ന സ്ഥലത്താണ് മാവോയിസ്റ്റുകളുടെ സംഘം എത്തിയത്. തുറക്കൽ ജോജുവിന്റെ വീട്ടിലാണ് സംഘം എത്തിയത്. 

ഇന്നലെ രാത്രി 8 30 മുതൽ 10 30 വരെയാണ് ഇവർ ഇവിടെയുണ്ടായിരുന്നത്. മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ മലയാളിയും മറ്റുള്ളവർ കർണ്ണാടക, തമിഴ്‌നാട് സ്വദേശികളുമായിരുന്നു.

click me!