ആലുവയില്‍ തട്ടിക്കൊണ്ടുപോയത് ഒരാളെയല്ല, മൂന്ന് പേരെ; ഇവരും പ്രതികളും തമ്മില്‍ നേരത്തെ ബന്ധം...

Published : Mar 18, 2024, 11:01 AM IST
ആലുവയില്‍ തട്ടിക്കൊണ്ടുപോയത് ഒരാളെയല്ല, മൂന്ന് പേരെ; ഇവരും പ്രതികളും തമ്മില്‍ നേരത്തെ ബന്ധം...

Synopsis

സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണമെന്ന് സംശയിക്കുന്നു, അന്വേഷണത്തിന് മൂന്ന് ടീമുകളെ ചുമതലപ്പെടുത്തി, സംഭവത്തില്‍ ഇതുവരെ ആരും പരാതി തന്നിട്ടില്ലെന്നും എസ്‍പി

കൊച്ചി: ആലുവയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വ്യക്തത വരുത്തി ആലുവ റൂറല്‍ എസ്‍പി എസ് വൈഭവ് സക്‍സേന. ഒരാളെയല്ല, മൂന്ന് പേരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് എസ്‍പി. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും എസ്‍പി അറിയിച്ചു.

സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണമെന്ന് സംശയിക്കുന്നു, അന്വേഷണത്തിന് മൂന്ന് ടീമുകളെ ചുമതലപ്പെടുത്തി, സംഭവത്തില്‍ ഇതുവരെ ആരും പരാതി തന്നിട്ടില്ല,  ദൃക്സാക്ഷി മൊഴിയില്‍ പൊലീസ് സ്വമേധയാ കേസെടുത്തതാണ്, വൈകാതെ പ്രതികളെ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ് പി അറിയിച്ചു.

തട്ടിക്കൊണ്ടുപോകപ്പെട്ട യുവാക്കളും പ്രതികളും തമ്മില്‍ നേരത്തെ ബന്ധമുള്ളവര്‍ തന്നെയെന്നും എസ്പി വ്യക്തമാക്കി. 

ഇന്നലെയാണ് രാവിലെ ആലുവയില്‍ ഒരാളെ ആഡംബര കാറിലെത്തിയവര്‍ ബലമായി കയറ്റി കൊണ്ടുപോയ സംഭവമുണ്ടായത്. മൂന്ന് പേര്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച് ഇറങ്ങുകയായിരുന്നു. ഇതിലൊരാളെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ദൃക്സാക്ഷി മൊഴി. എന്നാല്‍ മൂന്ന് പേരെയും കൊണ്ടുപോയതായി ചിലര്‍ സൂചിപ്പിച്ചിരുന്നു. 

ഇക്കാര്യത്തിലാണ് ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നത്. എന്നാല്‍ ആരൊക്കെയാണ് ഇവര്‍ എന്നോ, പ്രതികളെ സംബന്ധിച്ചോ മറ്റ് സൂചനകളൊന്നുമില്ല.

Also Read:- പേരാമ്പ്ര കൊലപാതകം; മുജീബ് കൊടും കുറ്റവാളി, മുത്തേരി ബലാത്സംഗ കേസിൽ ഒന്നാംപ്രതി, വീരപ്പൻ റഹീമിന്‍റെ അനുയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'
ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'