അന്താരാഷ്ട്ര വിപണിയിൽ മുപ്പത് കോടി വിലയുള്ള തിമിംഗലത്തിൻ്റെ ഛർദിൽ അവശിഷ്ടം തൃശ്ശൂരിൽ പിടികൂടി

By Web TeamFirst Published Jul 9, 2021, 9:48 PM IST
Highlights

18 കിലോ തൂക്കം വരുന്ന തിമിംഗല ഛർദിൽ ആണ് മൂന്നംഗ സംഘത്തിൽ നിന്നും പിടികൂടിയത്.

തൃശ്ശൂർ: അന്താരാഷ്ട്ര മാർക്കറ്റിൽ മുപ്പത് കോടി വരെ മൂല്യമുള്ള തിമിംഗല ഛർദിൽ തൃശ്ശൂരിൽ പിടികൂടി. സുഗന്ധലേപന വിപണിയിൽ വൻ വിലയുള്ള ഈ വസ്തു ഇതാദ്യമായാണ് കേരളത്തിൽ പിടികൂടുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഛർദിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേരെ വനംവകുപ്പിൻ്റെ വിജിലൻസ് വിഭാഗം പിടികൂടി. തൃശ്ശൂർ ചേറ്റുവയിൽ നിന്നാണ് ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. 

വാടാനപ്പിള്ളി സ്വദേശി റഫീഖ് , പാലയൂർ സ്വദേശി ഫൈസൽ , എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. 18 കിലോ തൂക്കം വരുന്ന തിമിംഗല ഛർദിൽ ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അറേബ്യൻ മാർക്കറ്റിൽ മറ്റുമാണ് ഈ വസ്തുവിന് വലിയ ഡിമാൻഡുള്ളതെന്നും തൃശ്ശൂരിലെ സംഘത്തിന് ഇതെവിടെ നിന്നു കിട്ടിയെന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!