എന്താണ് കൊല്ലം ബൈപ്പാസിലെ പ്രശ്നം? എംഎൽഎമാർ പറയുന്നതിങ്ങനെ ..

By Web TeamFirst Published Jun 30, 2019, 12:00 PM IST
Highlights

ബൈപ്പാസിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി മുന്‍ കൈയെടുക്കുമെന്നും എംഎൽഎമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊല്ലം: പണി പൂർത്തിയാകുന്നതിന് മുമ്പ് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നടത്തിയതാണ് എല്ലാം പ്രശ്നങ്ങൾക്കും കാരണമെന്ന് എംഎൽഎമാരായ മുകേഷും എം നൗഷാദും, എൻ വിജയൻ പിള്ളയും ഒരേ സ്വരത്തിൽ ആരോപിക്കുന്നു. ബൈപ്പാസിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി മുന്‍ കൈയെടുക്കുമെന്നും എംഎൽഎമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പണി പൂർത്തിയാക്കിയതിന് ശേഷം ഉദ്ഘാടനം ചെയ്താൽ മതിയെന്ന് സർക്കാരും പി ഡബ്ല്യൂഡിയും എല്ലാവരും തീരുമാനമെടുത്തതാണ്. എന്നാൽ ഒരു വാശിപ്പുറത്ത് ഒരു ദിവസം ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് മുകേഷ് പറഞ്ഞു. ലൈറ്റിന്റെ കാര്യത്തിലെങ്കിലും എത്രയും വേ​ഗം  ആവശ്യമായ നടപടികൾ എടുക്കണമെന്ന് മന്ത്രിയോട് പറഞ്ഞിട്ടുണ്ട്. തുടർ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം അറിയിച്ചതെന്നും മുകേഷ് പറഞ്ഞു.

നാലുവരി പാത വരുന്നതിനുള്ളിൽ ലൈറ്റിന്റെയും അപ്രോച്ച് റോഡിന്റെയും പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് മാത്രമേ ബൈപ്പാസിന്റെ പ്രശ്നങ്ങൾ പരിഹരിക്കാ‍ൻ സാധിക്കൂ. പിന്നെ പൊലീസ് സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കണമെന്നും നൗഷാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമാനുസൃതമായി എംഎൽഎ ഫണ്ട് ഉപയോ​ഗിച്ച് ചെയ്യാൻ കഴിയുന്നതെല്ലാം താൻ ചെയ്യുമെന്നായിരുന്നു എൻ വിജയൻ പിള്ളയുടെ പ്രതികരണം.
 

click me!