നെട്ടൂരിൽ വള്ളം മുങ്ങി അപകടം: മൂന്ന് മരണം, ഒരാളെ രക്ഷപ്പെടുത്തി

Published : Jul 05, 2021, 08:05 PM IST
നെട്ടൂരിൽ വള്ളം മുങ്ങി അപകടം:  മൂന്ന് മരണം, ഒരാളെ രക്ഷപ്പെടുത്തി

Synopsis

വൈകിട്ട് അഞ്ചു മണിയോടെയാണ് ഇവർ നാലുപേരും നെട്ടൂർ നോർത്ത് കോളനിയിൽ നിന്നും കോന്തുരുത്തിയിലേക്ക് ചെറിയ വള്ളത്തിൽ പോയത്

കൊച്ചി: എറണാകുളം നെട്ടൂരിൽ വള്ളം മുങ്ങി മൂന്നു പേർ മരിച്ചു. കോന്തുരുത്തി സ്വദേശി എബിൻ പോൾ, നെട്ടൂർ സ്വദേശികളായ ആദിൽ നവാസ്, സഹോദരി അഷ്ന നവാസ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോന്തുരുത്തി സ്വദേശി പ്രവീണിനെ നാട്ടുകാർ രക്ഷപെടുത്തി. വൈകിട്ട് അഞ്ചു മണിയോടെയാണ് ഇവർ നാലുപേരും നെട്ടൂർ നോർത്ത് കോളനിയിൽ നിന്നും കോന്തുരുത്തിയിലേക്ക് ചെറിയ വള്ളത്തിൽ പോയത്. കരയിൽ നിന്നും അൻപതു മീറ്ററോളം അകലെ വള്ളം മുങ്ങി. പോലീസ് ഫയർ ഫോഴ്സും സ്കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സുഹൃത്തിൻറെ വീട്ടിലേക്ക് കേക്കുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്.  മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാധയൊഴിപ്പിക്കാൻ അമ്മയ്ക്കൊപ്പം ജ്യോത്സ്യനടുത്തെത്തി, പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
ബസുകൾ ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുളള തർക്കം ആക്രമണത്തിലെത്തി, കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ