തൃക്കാക്കരയിൽ മഴ മാറി നിൽക്കുന്നു. ആദ്യമണിക്കൂറുകളിൽ എല്ലാ ബൂത്തുകളിൽ നീണ്ട ക്യൂ ദൃശ്യം. പോളിംഗ് 75 ശതമാനം കടക്കുമെന്ന പ്രതീക്ഷയിൽ മുന്നണികൾ. വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ത്ഥികൾ ബൂത്തുകൾ സന്ദര്‍ശിക്കുന്നു.

08:23 PM (IST) May 31
06:02 PM (IST) May 31
തൃക്കാക്കരയിൽ കള്ളവോട്ടിന് പിന്നിൽ സി പി എം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിടിയിലായത് സി പി എം പ്രവർത്തകനാണെന്നും വ്യാജ ഐഡി ഉണ്ടാക്കിയാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതെന്നും ആരോപിച്ച അദ്ദേഹം ഇത് വ്യാപകമായി നടന്നതായി സംശയിക്കുന്നെന്നും പറഞ്ഞു. വരും ദിവസങ്ങളിൽ ചിത്രം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന പോളിംഗിൽ പ്രതീക്ഷയെന്ന് പറഞ്ഞ അദ്ദേഹം പി ടി തോമസിനേക്കാൾ ഉയർന്ന ഭൂരിപക്ഷം ഉമയ്ക്ക് കിട്ടുമെന്നും പ്രതീക്ഷ പങ്കുവെച്ചു.
05:57 PM (IST) May 31
05:53 PM (IST) May 31
ഇടത് വോട്ടുകൾ മിക്കവാറും വന്നുവെന്ന് മന്ത്രി രാജീവ്. നല്ല രീതിയിൽ വിജയിക്കാനാവും. നല്ല മാറ്റം മണ്ഡലത്തിൽ വന്നുകഴിഞ്ഞു. എല്ലാ ബൂത്തുകളിലും പാർട്ടി വോട്ടുകൾ പോൾ ചെയ്യപ്പെട്ടെന്നും മന്ത്രി പി രാജീവ്.
05:34 PM (IST) May 31
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ രേഖപ്പെടുത്തിയ പോളിങ് 66.75 ശതമാനം. ആകെയുള്ള 196805 വോട്ടർമാരിൽ 131381 പേരും വോട്ട് രേഖപ്പെടുത്തി.
05:28 PM (IST) May 31
05:25 PM (IST) May 31
തൃക്കാക്കരയിൽ അഞ്ച് മണി വരെ 66.60 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ
05:09 PM (IST) May 31
തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ ശക്തമായ പോളിങാണ് നടന്നത്.
05:00 PM (IST) May 31
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോരാട്ടം അവസാന ലാപ്പിലേക്ക്. ഇനി ഒരു മണിക്കൂർ മാത്രമാണ് പോളിങിന് അവശേഷിക്കുന്നത്. ശക്തമായ പോളിങ് നടന്നതിനാൽ ജനമനസിൽ എന്താണെന്ന് ആർക്കും പ്രവചിക്കാനാവാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
04:56 PM (IST) May 31
യുഡിഎഫ് സ്ഥാനാർത്ഥിയായ ഉമ തോമസിനെ, തങ്ങളുടെ സിറ്റിങ് സീറ്റായ തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ യുഡിഎഫിൽ ശ്രമം നടന്നെന്ന് എഎൻ രാധാകൃഷ്ണൻ. കെ സുധാകരനും ബെന്നി ബഹന്നാനും ഡൊമനിക് പ്രസന്റേഷനും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സഹകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
04:53 PM (IST) May 31
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മരോട്ടിച്ചോടിലെ ബൂത്തിൽ കള്ളവോട്ടിനു സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ. തൃക്കാക്കരയിൽ ലോക്കൽ കമ്മിറ്റി താവളത്തിൽ രഹസ്യയോഗം ചേർന്നത് ഇതിനുവേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
04:42 PM (IST) May 31
ജനങ്ങൾ കൂട്ടത്തോടു കൂടി വന്ന് വോട്ട് ചെയ്യുമ്പോൾ കോൺഗ്രസുകാരുടെ ഹൃദയമിടിപ്പാണ് കൂടുന്നത്. വൃക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് ഇടതുപക്ഷത്തോടും സിപിഎമ്മിനോടുമൊപ്പം നിൽക്കുന്നതെന്നും കെ വി തോമസ്..
വിശദമായ വാർത്ത : 'പരാജയഭീതിപൂണ്ട കോൺഗ്രസുകാർ കള്ള പോസ്റ്റിടുന്നത് ലജ്ജാകരം'
04:40 PM (IST) May 31
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് മണ്ഡലത്തിലെ സ്ത്രീകളാണ്. എന്നാൽ ശതമാനക്കണക്ക് നോക്കുമ്പോൾ പുരുഷന്മാരാണ് മുന്നിൽ
ആകെ പോളിങ്
സ്ത്രീകൾ 61812
പുരുഷന്മാർ 61509
ആകെ വോട്ട്
സ്ത്രീകൾ 101530
പുരുഷന്മാർ 95274
04:37 PM (IST) May 31
04:35 PM (IST) May 31
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വോട്ടിങ് പുരോഗമിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് നാല് മണി വരെ 62.66 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 239 പോളിംഗ് ബൂത്തുകളില്‍ 239 ബൂത്തുകളുടെയും ഉച്ച കഴിഞ്ഞ് 4 വരെയുള്ള പോളിംഗ് ശതമാനം ആണിത്.
04:28 PM (IST) May 31
തൃക്കാക്കരയിൽ ആവേശപ്പോര്. പോളിങ് തുടരുമ്പോൾ ഇവിടെ രാവിലെ മുതലുള്ള ട്രെന്റ് തുടരുകയാണ്. ശക്തമായ പോളിങാണ് നടക്കുന്നത്. ഇതുവരെ 62.40 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
04:12 PM (IST) May 31
തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 60 കഴിഞ്ഞു. ഇനി കഷ്ടിച്ച് രണ്ട് മണിക്കൂര്‍ കൂടി മാത്രമാണ് വോട്ട് ചെയ്യാൻ അവസരമുള്ളത്.
04:10 PM (IST) May 31
നടിയുടെ പരാതി രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതെന്ന് വ്യാഖ്യാനിച്ചത് നിർഭാഗ്യകരമെന്ന് നടി റിമ കല്ലിങ്കൽ. തെരഞ്ഞെടുപ്പ് നടക്കുന്നോ എന്ന് നോക്കിയല്ലല്ലോ ഒരു ഇര തന്‍റെ ആശങ്ക പങ്ക് വയ്ക്കുന്നതെന്ന് റിമ കല്ലിങ്കൽ പറഞ്ഞു.
03:22 PM (IST) May 31
തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 55.76 ആയി. ഇനിയും മൂന്ന് മണിക്കൂര്‍ കൂടി വോട്ട് ചെയ്യാൻ അവസരമുണ്ട്.
03:18 PM (IST) May 31
തൃക്കാക്കര പോളിംഗ് ദിനത്തിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ സിദ്ദിഖ്. കേസിൽ വിധി വരട്ടെ. എന്നിട്ടെല്ലാ കാര്യങ്ങളും തീരുമാനിക്കാം. അതല്ല വിധി എതിരാകും എന്ന് തോന്നിയാൽ ജഡ്ജിയെ മാറ്റാൻ ആവശ്യപ്പെടുന്നത്ശരിയല്ല. വിധി എതിരായാൽ മേൽക്കോടതിയിൽ പോകണം. അതും എതിരായാൽ അതിന്‍റെ മേൽക്കോടതിയിൽ പോകണം. അതാണ് ജനാധിപത്യരീതിയിലുള്ള വ്യവസ്ഥയെന്ന് സിദ്ദിഖ് പറയുന്നു.
02:23 PM (IST) May 31
ഔദ്യോഗിക കണക്കനുസരിച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെ പോളിംഗ് 52.69 ശതമാനമായി. ഇനിയും നാല് മണിക്കൂര്‍ കൂടി വോട്ട് ചെയ്യാൻ അവസരമുണ്ട്.
01:21 PM (IST) May 31
ഉപതെരഞ്ഞെടുപ്പിനിടെ കള്ളവോട്ടിന് ശ്രമിച്ചയാൾ പിടിയിൽ. പൊന്നുരുന്നി ക്രിസ്റ്റ്യൻ കോൺവെന്റ് സ്കൂളിലെ ബൂത്തിലാണ് സ൦ഭവം. സ്ഥലത്ത് ഇല്ലാത്ത രഞ്ജു എന്ന വ്യക്തിയുടെ പേരിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്. രഞ്ജുവെന്ന പേരിൽ വോട്ട് ചെയ്യാൻ എത്തിയ ആളെ യുഡിഎഫ് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളാരാണെന്ന് തിരിച്ചറിയാൻ ചോദ്യം ചെയ്യൽ തുടരുകയാണ്.
01:05 PM (IST) May 31
രാവിലെ പത്ത് മണിക്ക് ശേഷം മന്ദഗതിയിലായ തൃക്കാക്കരയിലെ വോട്ടിംഗ് വീണ്ടും ശക്തിപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണി സമയത്തും നഗരമണ്ഡലത്തിലെ ബൂത്തുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ പോളിംഗ് 44.74 ശതമാനം പിന്നിട്ടു. ഇനിയും അഞ്ച് മണിക്കൂര്‍ കൂടി വോട്ട് ചെയ്യാൻ അവസരമുണ്ട്.
12:32 PM (IST) May 31
രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് അഞ്ചര മണിക്കൂര്‍ പിന്നിട്ടപ്പോൾ തൃക്കാക്കരയിൽ പോളിംഗ് 40 ശതമാനം പിന്നിട്ടു. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ഇപ്പോഴും ക്യൂ ദൃശ്യമായ സാഹചര്യത്തിൽ ആകെ പോളിംഗ് 75 ശതമാനം പിന്നിടും എന്ന പ്രതീക്ഷയിലാണ് പാര്‍ട്ടികൾ. മഴ നിലവിൽ മാറി നിൽക്കുന്നുവെങ്കിലും ഇന്ന് ഉച്ചയ്ക്ക് വന്ന മഴ മുന്നറിയിപ്പിൽ തൃക്കാക്കര മണ്ഡലം ഉൾപ്പെടുന്ന എറണാകുളം ജില്ലയിൽ യെല്ലോ അലര്‍ട്ടാണ്.
12:20 PM (IST) May 31
തൃക്കാക്കരയിൽ പോളിംഗ് ശതമാനം 37.98 ആയി
12:11 PM (IST) May 31
തൃക്കാക്കരയിൽ എൽഡിഎഫിന് വിജയം ഉറപ്പെന്ന് സിപിഎം എംഎം മണി. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് തോൽക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. തൃക്കാക്കരയിൽ എൽഡിഎഫ് നേടുന്ന വിജയം അത്ഭുതമായിരിക്കും. നാടിന് വേണ്ടി ഒന്നും ചെയ്യാത്തവരെ വച്ച് പൊറുപ്പിക്കരുത്. തോൽപ്പിക്കുക തന്നെ ചെയ്യണം
11:58 AM (IST) May 31
വ്യാജവീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതി അബ്ദുൾ ലത്തീഫുമായി മുസ്ലീം ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം
11:40 AM (IST) May 31
മണ്ഡലത്തിൽ ആകെയുള്ള 239 പോളിംഗ് ബൂത്തുകളില്‍ 238 ബൂത്തുകളിൽ രാവിലെ 11 വരെയുള്ള പോളിംഗ് ശതമാനം ആണിത്
11:30 AM (IST) May 31
തിരുവനന്തപുരത്ത് വിഎച്ച്പി പരിപാടിയിൽ പെണ്‍കുട്ടികൾ വാളേന്തിയ സംഭവത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മതതീവ്രവാദികളിൽ നിന്നും സംരക്ഷിക്കാൻ ആളുകൾ സ്വമേധയാ മുന്നോട്ട് വരികയാണെന്ന് സുരേന്ദ്രൻ
11:11 AM (IST) May 31
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായി മാറിയാലും അത്ദുതപ്പെടേണ്ടെന്ന് വി.മുരളീധരന്‍. ബിജെപിക്ക് ശുഭപ്രതീക്ഷയെന്നും കേന്ദ്രമന്ത്രി
10:53 AM (IST) May 31
തൃക്കാക്കരയില്‍ കഴിഞ്ഞ തവണ വോട്ട് ചെയ്യാത്തവര്‍ പോലും ഇത്തവണ എത്തും. പോളിംഗ് ശതമാനം ഉയര്‍ന്നത് എല്‍ഡിഎഫിന് ഗുണമാകും.ഇലക്ഷന്‍ കാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജെപി ഓഫീസില്‍ പോയത് അവര്‍ തമ്മിലുള്ള ഇടപാടിനെ കാണിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
10:49 AM (IST) May 31
നടൻ മമ്മൂട്ടി കൊച്ചി പൊന്നുരുന്നി സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി
10:22 AM (IST) May 31
മൂന്നര മണിക്കൂറിൽ പോളിംഗ് 25 ശതമാനം പിന്നിടുന്നു.
10:04 AM (IST) May 31
വ്യാജവീഡിയോ വിവാദത്തിൽ പ്രതിപക്ഷ നേതാവ് മാപ്പ് പറഞ്ഞ് യുഡിഎഫ് വോട്ടുകളും ഇടത് സ്ഥാനാർഥിക്ക് നൽകണം.
09:59 AM (IST) May 31
രാഷ്ട്രീയ ധാർമികത ഉണ്ടെങ്കിൽ യുഡിഎഫ് സ്ഥാനാർഥിയെ പിൻവലിക്കണം. നാണവും മാനവും ഉണ്ടെങ്കിൽ യുഡിഎഫ് ജനങ്ങളോട് മാപ്പ് പറയണം. പ്രതിപക്ഷ നേതാവ് കെട്ടി പൊക്കിയ നുണയുടെ കൂടാരം പൊളിഞ്ഞു വീണു - എം.സ്വരാജ്
09:44 AM (IST) May 31
മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫിനെയാണ് കൊച്ചി പൊലീസിൻ്റെ പ്രത്യേക സംഘം പിടികൂടിയത്
09:43 AM (IST) May 31
തൃക്കാക്കരയിൽ രാവിലെ 9.30 വരെ 15.93 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 31362 പേര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയെന്നാണ് ഔദ്യോഗിക കണക്ക്.
09:00 AM (IST) May 31
08:59 AM (IST) May 31
ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ എത്തിയ എ.എൻ രാധാകൃഷ്ണന് തുടര്‍ന്ന് വിവിധ ബൂത്തുകളിലേക്ക് പ്രചാരണത്തിനായി പുറപ്പെട്ടു. ക്രൈസ്തവ-ഹൈന്ദവ സഹോദരങ്ങൾ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ് കുന്തരിക്കവും അരിയും മലരും വാങ്ങിവയ്ക്കാൻ പറഞ്ഞത് ഭയപ്പെടുത്തുന്ന നിലയാണ്. പിണറായിയും വിഡി സതീശനും ഇവര്‍ക്ക് കുട പിടിച്ചിരിക്കുകയാണെന്നും എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു.
08:58 AM (IST) May 31
സർക്കാരിന്റെ ധാർഷ്ട്യത്തിനുള്ള ചുട്ടമറുപടിയായിരിക്കും തൃക്കാക്കരയിലെ തെരഞ്യെടുപ്പ് ഫലമെന്ന് ഹൈബി ഈഡൻ. ഉമ തോമസ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കും മന്ത്രിമാർ പ്രചാരണത്തിന് ചിലവഴിച്ച സമയം പാഴാകും