
കൊച്ചി: തൃക്കാക്കരയില്‍ പിടിയുടെ ഭൂരിപക്ഷം ഉമ തോമസ് മറികടക്കുമെന്ന് ഡിസിസി. ആദ്യം മുതല്‍ അവസാനം വരെ ഉമ തോമസ് ലീഡ് ചെയ്യും. വലിയ ഭൂരിപക്ഷത്തിൽ ഉമ വിജയിക്കുമെന്നും ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോള്‍ 10 പോസ്റ്റല്‍ വോട്ടുകളില്‍ യുഡിഎഫിന് മൂന്നും എല്‍ഡിഎഫിന് രണ്ടും ബിജെപിക്ക് രണ്ടുമാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് പോസ്റ്റല്‍ വോട്ടുകള്‍ അസാധുവാണ്.
കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പള്ളി,പോണേക്കര, ദേവൻകുളങ്ങര ഡിവിഷനുകളിലാണ് ആദ്യം വോട്ടെണ്ണൽ ഇതെല്ലാം യുഡിഎഫ് അനുകൂല കേന്ദ്രങ്ങളാണ്. അതിനു ശേഷം നിലവിൽ യുഡിഎഫ് ലീഡ് ചെയ്യുന്ന ഡിവിഷനുകളാണ്. രണ്ടാം റൗണ്ടിൽ എണ്ണുന്ന മാമമംഗലം, കറുകപ്പള്ളി എന്നിവ യുഡിഎഫിനും പാടിവട്ടം എൽഡിഎഫിനും അനുകൂലമാണ്. മൂന്നാം റൗണ്ടിൽ വെണ്ണല,ചക്കരപ്പറമ്പ്,എന്നിവ എൽഡിഎഫിനും ചളിക്കവട്ടം യുഡിഎഫിനും ഒപ്പമാണ് നിന്നു പോന്നിട്ടുള്ളത്. നാലാം റൗണ്ടിൽ പാലാരിവട്ടം, കാരാണക്കോടം, തമനം ഡിവിഷനുകളാണ് എണ്ണുന്നത്. ഇവ എൽഡിഎഫ് ശക്തികേന്ദ്രമാണെങ്കിലും 2021-ൽ ഇവിടെ പിടി തോമസ് ലീഡ് പിടിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam